ജെന്‍ഡര്‍ പാര്‍ക്കില്‍ വിപുലമായ പദ്ധതികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായി രൂപീകരിച്ച ജെന്‍ഡര്‍ പാര്‍ക്കില്‍ വ്യത്യസ്തമായ പദ്ധതികളൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ജെന്‍ഡര്‍ പാര്‍ക്കിന്റെ കോഴിക്കോട് കാംപസില്‍ ഒരുക്കുന്ന അന്താരാഷ്ട്ര വനിതാ ട്രേഡ് സെന്ററില്‍ പ്രളയബാധിതരായ സ്ത്രീകളുടെ അതിജീവനത്തിന് സജ്ജീകരണമൊരുക്കും. സെന്ററിന്റെ ആദ്യഘട്ടം 2021 ജനുവരിയില്‍ പൂര്‍ത്തിയാകും. സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യവും കഴിവുമുള്ളവര്‍ക്ക് ട്രേഡ് സെന്ററില്‍ സ്ഥലവും മറ്റു സൗകര്യവും നല്‍കും. വനിതകള്‍ക്ക് പരിശീലനവും നൈപുണ്യവികസനവും നല്‍കും. കൊച്ചുകുട്ടികള്‍ക്കായി ഇവിടെ ക്രഷ് സൗകര്യവും ഉണ്ടാകും. ഓഫിസില്‍ നിന്നിറങ്ങുന്നത് വൈകിയാല്‍ വീട്ടിലേക്കുപോകാന്‍ വാഹന സൗകര്യം ലഭ്യമാക്കും. ഇവിടെ താമസിക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ടാവും. വനിതകള്‍ക്ക് ഓഫിസുകള്‍ സ്ഥാപിക്കുന്നതിനായി ബിസിനസ് സെന്റര്‍, മീറ്റിങ് റൂം, ഓഫിസ് സ്ഥലസൗകര്യങ്ങളും ലഭിക്കും.
പ്രളയമേഖലകളില്‍ ചെറുകിട നൈപുണ്യ പരിശീലനവും ലിംഗപദവിയെക്കുറിച്ച് സൂക്ഷ്മബോധന പരിപാടികളും സംഘടിപ്പിക്കും. എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ്, സെല്‍ഫ് എംപ്ലോയ്‌മെന്റ്, പ്ലേസ്‌മെന്റ് ലിങ്ക്, ആരോഗ്യപരിപാലനം, എംപ്ലോയബിലിറ്റി ട്രെയിനിങ് എന്നീ മേഖലകളില്‍ ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."