HOME
DETAILS
MAL
ഓണം: ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി
backup
August 27 2019 | 18:08 PM
തിരുവനന്തപുരം: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി.
ഗുരുതര പിഴവുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനവ്യാപകമായി ഈ മാസം 21 മുതല്‍ ആരംഭിച്ച ആദ്യഘട്ട പരിശോധനയില്‍ 1,334 സ്ഥാപനങ്ങളില്‍ നിന്ന് 5,72,500 രൂപ പിഴ ഈടാക്കി.
563 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 194 ഭക്ഷ്യസാംപിളുകള്‍ ശേഖരിക്കുകയും 22 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."