ഫൈനലില്‍ കാലിടറി സൈന
കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാളിന്റെ വിജയക്കുതിപ്പിന് വിരാമം. ഫൈനലില്‍ തായ്വാന്റെ തായ് സു യിങ്ങിനോട് ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെട്ട സൈനക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
13-21, 21-13, 6-21 എന്ന സ്കോറിനായിരുന്നു തായ് സു യിങ്ങിന്റെ ജയം. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ സൈന ഫൈനലില്‍ മികച്ച പോരാട്ടം നടത്തിയെങ്കിലും കീഴടങ്ങുകയായിരുന്നു. ആദ്യ സെറ്റ് തന്നെ 13-21 എന്ന നിലയില്‍ നഷ്ടപ്പെട്ടപ്പോള്‍ പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലായിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്നെങ്കിലും അന്തിമ പോരാട്ടത്തില്‍ പിടിച്ചുനില്ക്കാന് സൈനക്കായില്ല. നേരത്തെ ഏഷ്യന്‍ ഗെയിംസിലും സൈന ഇതേ താരത്തോട് തോറ്റിരുന്നു. ഇതോടെ തായ് സൂവിനോട് തുടര്‍ച്ചയായ പതിനൊന്നാം തോല്‍വിയാണ് സൈന ഏറ്റുവാങ്ങിയത്. 2013ലാണ് സൈന അവസാനമായി തായ്വാന് താരത്തെ തോല്‍പ്പിച്ചത്.
ടൂര്‍ണമെന്റിലെ മറ്റ് ഇന്ത്യന്‍ പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നു. പി.വി സിന്ധു ഒന്നാം റൗണ്ടണ്ടില്‍ പുറത്തായപ്പോള്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടോയോട് കെ. ശ്രീകാന്ത് തോറ്റു. ഇന്ത്യയുടെ ഡബിള്‍സ് ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."