പിണറായി ശ്രമിക്കുന്നത് രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍: ചെന്നിത്തല
കൊച്ചി: എല്ലാം ശരിയാക്കാമെന്നുപറഞ്ഞ് അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാംതകര്ത്ത് തരിപ്പണമാക്കിയിരിക്കുകയാണെന്നും പിണറായി വിജയന് ശ്രമിക്കുന്നത് രാജ്യത്തെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി മധ്യമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന തിരിച്ചറിവില്‍ പിണറായി കടുംവെട്ട് നടത്തുകയാണ്. ജനങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നവീകരണത്തിന് 38 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണ്. ഇടത് ഭരണത്തിനുകീഴില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.
പഞ്ചായത്തുകളുടെ കൈയില്‍ പണമില്ലാത്ത അവസ്ഥയാണ്. കിഫ്ബിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രഖ്യപിക്കുന്നതല്ലാതെ 10 ശതമാനം പോലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."