HOME
DETAILS
MAL
ഗാര്‍ഹിക പീഡന ഇരകള്‍ക്ക് ധനസഹായ പദ്ധതി
backup
June 08 2017 | 21:06 PM
ആലപ്പുഴ: ഗാര്‍ഹിക പീഡനങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായ സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനായുള്ള ധനസഹായ പദ്ധതിക്ക് സാമൂഹിക വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും പീഡനത്തിനിരായി കോടതിയിലോ പൊലീസ് സ്റ്റേഷനിലോ കേസു കൊടുത്തിട്ടുള്ളവരും പീഡനത്തിനിരയായി ഗാര്‍ഹിക കേസുകള്‍ കോടതിയില്‍ നടന്നു വരുതും 2011 നവംബര്‍ 24ന് ശേഷം കേസ് കൊടുത്തിട്ടുള്ളവരും ഇതേ ആവശ്യത്തിന് ധനസഹായം കൈപ്പറ്റിയിട്ടില്ലാത്തവരും കേസ് ഒത്തു തീര്‍പ്പാക്കിയിട്ടില്ലാത്തവരും ആയിരിക്കണം.
അവസാന തീയതി ജൂലൈ 15. വിശദവിവരത്തിന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ആറാം നില, ആലപ്പുഴ. ഫോ: 8281999054.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."