HOME
DETAILS

ബാഴ്‌സലോണക്ക് ജയം: യുവന്റസിന് സമനില

  
backup
October 21 2018 | 19:10 PM

%e0%b4%ac%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b2%e0%b5%8b%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%82-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d

 

പാരിസ്: ഇറ്റാലിയന്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുകയായിരുന്ന യുവന്റസിന് സീസണിലെ ആദ്യ സമനില. ജെനോവയാണ് ഹോംഗ്രൗണ്ടണ്ടില്‍ യുവന്റസിനെ 1-1ന് സമനിലയില്‍ പൂട്ടിയത്. ഒന്‍പത് മത്സരം കളിച്ച യുവന്റസ് എട്ട് മത്സരത്തിലും വിജയം സ്വന്തമാക്കിയിരുന്നു. 18-ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍ നേടി യുവന്റസിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 67-ാം മിനുട്ടില്‍ ഡാനിയല്‍ ബെസ്സയാണ് ജെനോവക്ക് വേണ്ടി ഗോള്‍ നേടിയത്.
ലീഗിലെ മറ്റു മത്സരങ്ങളില്‍ നാപോളി 3-0ന് ഉഡിനെസിനെയും സ്പാല്‍ 2-0ന് റോമയെയും പരാജയപ്പെടുത്തി. ജര്‍മന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ബദ്ധവൈരികളായ ബൊറൂസിയ ഡോര്‍ട്മുണ്ടണ്ട് ജയം തുടര്‍ന്നു. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി 5-0ന് അമിയെന്‍സിനെ തകര്‍ത്തു.അതേസമയം, നാല് മത്സരങ്ങളിലെ തോല്‍വിക്കു ശേഷം കളത്തിലിറങ്ങിയ ബയേണ്‍ 3-1ന് വോള്‍ഫ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തുകയായിരുന്നു. ബയേണിനായി റോബര്‍ട്ട് ലെവന്റോസ്‌കി രണ്ടും ജെയിംസ് റോഡ്രിഗസ് ഒരു ഗോളും സ്വന്തമാക്കി. ലീഗിലെ മറ്റു മത്സരങ്ങളില്‍ ബൊറൂസ്യ ഡോട്മുണ്ടണ്ട് 4-0ന് സ്റ്റുട്ട്ഗര്‍ട്ടിനെയാണ് തകര്‍ത്തത്. 20 പോയിന്റുമായി ഡോര്‍ട്മുണ്ടാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി 5-0ന് അമിയെന്‍സിനെ നിഷ്പ്രഭമാക്കുകയായിരുന്നു. മാര്‍ക്വീഞ്ഞോ, അഡ്രിയാന്‍ റാബിയോറ്റ്, ജുലിയന്‍ ഡ്രാക്‌സലര്‍, കിലിയന്‍ എംബാപ്പ, മൗസ്സ ഡിയാബി എന്നിവരാണ് പി.എസ്.ജിക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ബ്രസീല്‍താരം നെയ്മറിന് പി.എസ്.ജി വിശ്രമം അനുവദിച്ചിരുന്നു. ലീഗ് സീസണില്‍ പി.എസ്.ജിയുടെ തുടര്‍ച്ചയായ 10-ാം ജയം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തേത്.
ലാലിഗയില്‍ ബാഴ്‌സലോണക്കും ഗറ്റാഫെക്കും ജയം. സെവിയക്കെതിരേ 4-2 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സലോണയുടെ ജയം. രണ്ടാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീഞ്ഞോയാണ് ബാഴ്‌സയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 12-ാം മിനുട്ടില്‍ സൂപ്പര്‍ താരം ലയണമല്‍ മെസ്സിയും ഗോള്‍നേടി. ആദ്യ പകുതിക്ക് ശേഷം ബാഴ്‌സ രണ്ട് ഗോളിന്റെ ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷമാണ് ഇരുടീമുകളുടെയും നാലുഗോളുകള്‍ പിറന്നത്.
63-ാം മിനുട്ടില്‍ സുവാരസ് ഗോള്‍ നേടി ബാഴ്‌സക്ക് മൂന്ന് ഗോളിന്റെ ലീഡ് സമ്മാനിച്ചു. 79-ാം മിനുട്ടില്‍ ബാഴ്‌സയുടെ സെല്‍ഫ് ഗോളിലൂടെ സെവിയ്യ ഒരു ഗോള്‍ നേടി സ്‌കോര്‍ 3-1 എന്ന നിലയിലാക്കി. 88-ാം മിനുട്ടില്‍ ഇവാന്‍ റാക്കിട്ടിച്ച് നാലാം ഗോളും നേടി ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 91-ാം മിനുട്ടില്‍ സെവിയ്യയുടെ ലൂയിസ് മ്യൂരിയല്‍ ഗോള്‍ നേടി സ്‌കോര്‍ 4-2 എന്ന നിലയിലെത്തിച്ചു. ജയത്തോടെ 18 പോയിന്റുമായി ബാഴ്‌സ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 17 പോയിന്റുമായി അലാവസ് രണ്ടാം സ്ഥാനത്തും 16 പോയിന്റുമായി സെവിയ്യ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  17 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago