HOME
DETAILS
MAL
പരാതി നല്‍കിയിട്ടും ശ്രീറാം വെങ്കിട്ടരാമന് നടപടിയെടുത്തില്ലെന്ന് ആരോപണം
backup
August 27 2019 | 19:08 PM
തിരുവനന്തപുരം: ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് വയോധികന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്ന് ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് വയോധികന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം.
ഇതു സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി ആത്മഹത്യ ചെയ്ത കട്ടപ്പന സ്വദേശി കെ.എന്‍ ശിവന്റെ സഹോദര പുത്രന് കെ.ബി പ്രദീപ് പറഞ്ഞു. 2017 ഏപ്രിലിലാണ് ശിവന് ജീവനൊടുക്കിയത്. തുടര്‍ന്ന് കേസിന്റെ നടപടികള്‍ അന്വേഷിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് നാലുവട്ടം പരാതിക്കാരനോട് സബ്കലക്ടറുടെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കത്തയച്ചിട്ടും ഹാജരായില്ലെന്നായിരുന്നു മറുപടി. ഇതു തെറ്റാണെന്നും പരാതി നല്‍കുന്നതിന് മുന്‍പുള്ള തീയതിയില്‍ പോലും കത്തയച്ചതായാണ് രേഖകകളില്‍ കാണുന്നതെന്നും പ്രദീപ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."