ഡി.പി വേള്‍ഡുമായി കേരളം നിരവധി കരാറിലേക്ക്
ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം അവസാന ദിവസത്തിലേക്ക് കടക്കവേ ലോകത്തിലെ തന്നെ പ്രമുഖ പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ഡി.പി വേള്‍ഡുമായി നടന്ന സംഭാഷണത്തില്‍ ഉഭയകക്ഷി കരാറുകള്‍ക്ക് രൂപം നല്‍കാന്‍ ധാരണ.
ഇന്നലെ രാവിലെ ദുബൈയില്‍ ഡി.പി വേള്‍ഡിന്റെ ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഡി.പി വേള്‍ഡ് മാനേജ്‌മെന്റ് സ്വീകരിക്കുകയും പുതിയ അനവധി കരാറുകള്‍ക്ക് രൂപം നല്‍കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.
കൊച്ചി കേന്ദ്രീകരിച്ചുകൊണ്ട് ഒരു ലോജിസ്റ്റിക്‌സ് പാര്‍ക് വികസിപ്പിച്ചെടുക്കാന്‍ ഡി.പി വേള്‍ഡ് താല്‍പര്യമറിയിച്ചു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പുതിയ സംരംഭത്തിന് ഡി.പി വേള്‍ഡ് തുനിയുന്നത്. ലോജിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനുവേണ്ട സ്ഥലം തിരഞ്ഞെടുത്തു നല്‍കാമെന്ന് മുഖ്യമന്ത്രിയും ഡി.പി വേള്‍ഡിന് ഉറപ്പുനല്‍കി. ഈ സംരംഭം കേരളാ സര്‍ക്കാരും യു.എ.ഇയും തമ്മിലുള്ള ഒരു ഉഭയകക്ഷി സംരംഭമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.പി വേള്‍ഡിന്റെ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായവും ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."