എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്കി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
ദുരിതബാധിതരുടെ കടങ്ങള്‍ സാങ്കേതികത്വമില്ലാതെ എഴുതി തള്ളുമെന്നും പ്രത്യേക മെഡിക്കല്‍ ക്യംപ് ഉടന്‍ സംഘടിപ്പിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുനരധിവാസം തുടങ്ങിയ പ്രശ്നങ്ങള്‍ സംബന്ധിച്ച് കാസര്‍കോട് അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.
സി.പി.ഐ നേതാവ് ബിനോയ് വിശ്വം, സംയുക്ത സമര സമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്, സോണിയ ജോര്‍ജ്, പി.വി സിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിവരിക്കുന്ന നിവേദനവും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളും മുഖ്യമന്ത്രിയെ സമര സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."