ഏകദൈവത്തിന്റെ അടിമകള്‍ ഏകരാണെന്ന വിളംബരമാണ് ഹജ്ജ്: സമദാനി
കാസര്‍കോട്: വിശ്വാസിയുടെ ഒടുങ്ങാത്ത ഐക്യമോഹത്തിന്റെ സാക്ഷാല്‍ക്കാരമാണ് ഹജ്ജിലൂടെ പ്രതിഫലിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി.
ഹജ്ജിന്റെ അനുഭൂതി വിവര്‍ണ്ണനാതീതമാണ് ജീവിതത്തിന്റെ ഇടനാഴികളില്‍ മനുഷ്യന്‍ പുലര്‍ത്തേണ്ട ധര്‍മ്മ പാഠങ്ങളൂടെ പരിശീലനം ഹജ്ജിന്റെ ആദ്യാവസാനങ്ങളില്‍ നിരന്നു കിടക്കുന്നു പിഴവില്ലാത്ത ഹജ്ജിന്റെ ഒരുക്കമാണ് ഹജ്ജാജിമാര്‍ നടത്തേണ്ടതെന്ന് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് ചെര്‍ക്കളം അബദുളള അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ധീന്‍ സ്വാഗതം പറഞ്ഞു. ചുഴലി മുഹിയുദ്ദീന്‍ മൗലവി, സാ ജിഹ് സമീറുല്‍ അസ്ഹരി, എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സി.ടി. അബ്ദുള്‍ ഖാദര്‍ ഡിജിറ്റല്‍ ദൃശ്യാവിഷ്‌കരണ ക്ലാസും നടത്തി.
സി.ടി. അഹമ്മദലി, എ.അബദുള്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബദുല്ല, കെ.എം. ശംസുദ്ദീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ.ബക്കര്‍ , അബദുല്ല മുഗു, ഹനീഫ ഹാജി, സി.മുഹമ്മദ് കുഞ്ഞി , മൊയ്തീന്‍ കൊല്ലമ്പാടി, ഹംസ തൊട്ടി, കുഞ്ഞഹമ്മദ് പുഞ്ചാവി,അബ്ദുല്ല ആറങ്ങാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."