HOME
DETAILS

മലയോരത്ത് എഴുത്ത് ലോട്ടറി വ്യാപകമാകുന്നു

  
backup
August 02 2016 | 20:08 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1


കുന്നുംകൈ: സംസ്ഥാന ലോട്ടറിയുടെ പേര് പറഞ്ഞ് എഴുത്ത് ലോട്ടറികള്‍ മലയോരത്ത് വ്യാപകമാകുന്നു. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ലോട്ടറിയുടെ അവസാന മൂന്ന് അക്കങ്ങള്‍ പ്രവചിക്കുന്ന രീതിയാണ് എഴുത്ത് ലോട്ടറി.
 പ്രവചനം ശരിയായാല്‍ 5000 രൂപ മുതല്‍ സമ്മാനവും ലഭിക്കും. സംസ്ഥാന ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന പാവപ്പെട്ട തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. ചുരുങ്ങിയ തുകക്ക് കൂടുതല്‍ സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് എഴുത്ത് ലോട്ടറിയിലേക്ക് ആളുകള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നത്. ലോട്ടറി തൊഴിലാളികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരെ നിയമിച്ചാണ് മൂന്നക്ക എഴുത്ത് ലോട്ടറി മാഫിയ പ്രവര്‍ത്തിക്കുന്നത്. ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലായി ഒട്ടേറെപേര്‍ ഇതില്‍ കണ്ണികളാണ്.  സംസ്ഥാന ഭാഗ്യക്കുറി വില്‍ക്കുന്നവരില്‍ ചിലരും ഇതേ മാഫിയയിലെ അംഗങ്ങളാണെന്നും ആരോപണമുണ്ട്.
ആവശ്യപ്പെടുന്ന മൂന്നക്കം കടലാസില്‍ എഴുതി നല്‍കുകയാണ് ഏജന്റുമാര്‍ ചെയ്യുന്നത്. ഇതിന് 10 മുതല്‍ 20 രൂപ വരെയാണ് വില. അടുത്തദിവസം ഫലം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ലോട്ടറിയുടെ അവസാന മൂന്നക്കവും കടലാസിലെഴുതിയിരിക്കുന്ന അക്കവും ഒത്തുവന്നാല്‍ 5000 രൂപ ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറിയുടെ വില 30 രൂപക്ക് മുകളിലേക്ക് മാത്രമേയുള്ളൂ. എഴുത്ത് ലോട്ടറിയില്‍ 5000 രൂപ ലഭിക്കാന്‍ സാധ്യതയേറെ ആയതിനാലും കൂടുതല്‍ ആളുകള്‍ ഇതിലേക്ക് വരുന്നുണ്ടെന്ന് ലോട്ടറി വ്യാപരികള്‍ തന്നെ പറയുന്നു. ജില്ലയില്‍ ഇതിനായി ഒരു പ്രത്യേക ശൃംഖല തന്നെ ഇവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സമ്മാനങ്ങള്‍ ലഭിച്ചവര്‍ക്ക് കൃത്യമായി എത്തിച്ച് നല്‍കാനുള്ള സംവിധാനവും ഈ ശൃംഖലയിലുണ്ട്.
കടലാസില്‍ എഴുതി നല്‍കുന്ന മൂന്ന് അക്കങ്ങളല്ലാതെ മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടപടിയെടുക്കാനാകാതെ കുഴങ്ങുകയാണ് അധികൃതര്‍. ഇത്തരം മാഫിയകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് അംഗീകൃത ലോട്ടറി തൊഴിലാളികളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago