HOME
DETAILS
MAL
കൃഷി ഭവനു മുന്നില്‍ ധര്‍ണ നടത്തി
backup
August 02 2016 | 20:08 PM
പുത്തിഗൈ: പുത്തിഗൈ കൃഷിഭവനില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ രക്ഷാ സേനയുടെ നേതൃത്വത്തില്‍ പുത്തിഗൈ കൃഷി ഭവനു മുന്നില്‍ ധര്‍ണ നടത്തി. നാളികേര കര്‍ഷകരുടെ മുഴുവന്‍ നാളികേരവും സംഭരിക്കണമെന്നും നെല്‍കൃഷി, പച്ചക്കറി, കവുങ്ങ്, ക്ഷീര കൃഷി എന്നീ മേഖലകളെ തൊഴിലുറപ്പ് മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്. ധര്‍ണ ഇന്‍ഫാം ജില്ലാ പ്രസിഡന്റ് തോമസ് ടി. തയ്യില്‍ ഉദ്ഘാടനം ചെയ്തു.
ജെ.ബി ബാലകൃഷ്ണ ഭണ്ഡാരി അദ്ധ്യക്ഷനായി. ഷുക്കൂര്‍ കണാജെ, പി. അബ്ദുല്ല, സുരേഷ് കക്കുപാടി, എം. ഇസ്മയില്‍, എസ്.എല്‍. ഭട്ട് മുന്നിപ്പാടി, ഇ.കെ മുഹമ്മദ് കുഞ്ഞി, സലിം പാര്പ്പത്തട്ക്ക, ശ്രീ കൃഷ്ണഭട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."