അയലാക്കോട് കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം രൂപ അനുവദിച്ചു
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ചെറുവാടി അയലാക്കോട് കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെംബര്‍ സി.കെ കാസിം അറിയിച്ചു.
പഴംപറമ്പ്, പൊറ്റമ്മല്‍, പരപ്പില്‍, പന്നിക്കോട്, കുവ്വപ്പാറ, താന്നിക്കല്‍ കണ്ടി, പൊലുകുന്നത്ത് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാണിത്. കുടിവെള്ള പൈപ്പ് ലൈന്‍ വലിക്കുന്നതിനാണ് ജില്ലാ പഞ്ചായത്തിന്റെ തുക വിനിയോഗിക്കുക. ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ ചെയ്ത പ്രവര്‍ത്തി, ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്കായി ജില്ലാ പഞ്ചായത്ത് മെംബര്‍ സ്ഥലം സന്ദര്‍ശിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന, മെംബര്‍മാരായ കെ.വി അബ്ദുറഹ്മാന്, ടി.പി.സി മുഹമ്മദ്, എക്സിക്യൂട്ടീവ് എന്‍ജീനര്‍ അഷ്റഫ്, എസ്.എ നാസര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."