മുതവല്ലിമാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
കൊച്ചി: കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വഖ്ഫുകളുടെയും മുതവല്ലിമാര്‍ക്ക് 1995 ലെ വഖ്ഫ് നിയമം, 2019 ലെ പരിഷ്കരിച്ച കേരള സ്റ്റേറ്റ് വഖ്ഫ് ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച് അവബോധം നല്‍കുന്നതിന് ബോര്‍ഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വഖ്ഫ് സ്ഥാപനങ്ങളുടെ ഭരണപരമായ നടത്തിപ്പ്, കണക്കുകള്‍ സൂക്ഷിക്കേണ്ട രീതി, വഖ്ഫ് വസ്തുവിലെ നിര്‍മാണ പ്രവര്‍ത്തനം, വഖ്ഫ് വസ്തു വാങ്ങല്‍ തുടങ്ങി വഖ്ഫ് സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണം നടത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ബോര്‍ഡ് ചെയര്മാന് റഷീദലി ശിഹാബ് തങ്ങള്‍ ലഘുലേഖയുടെ ആദ്യ കോപ്പി ഖദീജാഭായി ധര്‍മ സ്ഥാപനത്തിന്റെ മുതവല്ലി എച്ച്.ഇ മുഹമ്മദ് ബാബു സേട്ടിന് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ അംഗങ്ങളായ എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്, അഡ്വ. ഫാത്തിമ റോസ്ന, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബി.എം ജമാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."