'പ്രളയത്തില്‍ തകര്‍ന്ന വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം'
കോഴിക്കോട്: പ്രളയത്തില്‍ വഖ്ഫ് സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാനും നഷ്ടപരിഹാരം നല്‍കാനും സംസ്ഥാന വഖ്ഫ് ബോര്‍ഡും സര്‍ക്കാരും മുന്നോട്ടുവരണമെന്ന് അഖില കേരള വഖ്ഫ് സംരക്ഷണ സമിതി വര്‍ക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടുവര്‍ഷമായി ഉണ്ടായ പ്രളയത്തില്‍ അനേകം വഖ്ഫ് സ്വത്തുക്കള്‍ക്കും പള്ളികള്‍, മദ്‌റസകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ മതസ്ഥാപനങ്ങള്‍ക്കും വലിയ തോതില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരമാവുന്നത് വരെ വാര്‍ഷിക വിഹിതം പിരിക്കുന്നത് വഖ്ഫ് ബോര്‍ഡ് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എന്‍ജിനീയര്‍ പി. മാമുക്കോയ ഹാജി അധ്യക്ഷനായി. ജന. സെക്രട്ടറി അബ്ദുല്‍ഖാദര്‍ കാരന്തൂര്‍, ഡോ. കെ.എം മുഹമ്മദ്, പ്രൊഫ. വീരാന്‍ മൊയ്തീന്‍, ജമാല്‍ കുറ്റ്യാടി, പി.ടി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് കുട്ടി മാസ്റ്റര്‍ കൊണ്ടോട്ടി, വല്ലാഞ്ചിറ മുഹമ്മദലി ഹാജി, ടി.പി നസീര്‍ ഹുസൈന്‍, അഡ്വ. മൊയ്തീന്‍കുട്ടി, അബ്ദുല്‍കരീം ഹാജി, ടി.കെ അബ്ദുല്‍കരീം, സന്നാഫ് പാലക്കണ്ടി, സീതിക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."