പീഡനം: വഹാബ് സഖാഫി കീഴടങ്ങി
മമ്പാട്: ദര്‍സ് വിദ്യാര്‍ഥിയായ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വഹാബ് സഖാഫി കിഴടങ്ങി. കാന്തപുരം സുന്നി വിഭാഗത്തിലെ അറിയപ്പെടുന്ന നേതാവും പ്രഭാഷകനുമാണ് ഇയാള്‍. നിലമ്പൂര്‍ സി.ഐ സുനില്‍ പുളിക്കലിന് മുന്‍പാകെയാണ് പ്രതി കീഴടങ്ങിയത്. നിരന്തരമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ 14കാരനെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് കേസെടുത്തത്. സംഭവത്തിന് ശേഷം വിദേശത്തായിരുന്ന ഇയാള്‍ ഇന്നലെയാണ് നാട്ടിലെത്തിയത്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കീഴടങ്ങിയ വഹാബ് സഖാഫിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനും ഈ കേസില്‍ പ്രതിയാണ്. അതിനിടെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയായത് രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."