HOME
DETAILS

മാനാഞ്ചിറയിലെ എസ്.ബി.ഐ മുഖ്യശാഖയില്‍ കവര്‍ച്ചാ ശ്രമം

  
backup
June 08 2017 | 22:06 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%ae%e0%b5%81

 

കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യശാഖയില്‍ കവര്‍ച്ചാ ശ്രമം. ബാങ്കിന് അനുബന്ധമായുള്ള കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ സ്ഥാപിച്ച കൗണ്ടറിനകത്താണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇന്നലെ പുലര്‍ച്ചെ 2.02നും 2.07നും ഇടയിലാണ് സംഭവമുണ്ടായതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യമുള്ള രണ്ടു മെഷീനുകളാണ് ഇവിടെ ഉണ്ടായിരുന്നത്. രണ്ടിന്റെയും വാതിലുകള്‍ പൊളിച്ച നിലയിലായിരുന്നു. രണ്ടു മെഷീനുകളില്‍ ഒന്ന് ഏതാനും മാസമായി പ്രവര്‍ത്തനരഹിതമാണ്. കാഷ് നിക്ഷേപിക്കുന്നതിന് മറ്റൊരു ലോക്കര്‍ കൂടിയുള്ളതിനാല്‍ പണം നഷ്ടമായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.

പാന്റ്‌സും ശരീരം ഒന്നാകെ മൂടുന്ന ഇരുണ്ട നിറത്തിലുള്ള മേല്‍ക്കുപ്പായവും മുഖംമൂടിയും കൈയുറയും അണിഞ്ഞ ആളാണ് കവര്‍ച്ചക്ക് എത്തിയത്. കൈയില്‍ ചെറിയ പാരയും ബാഗും ഉണ്ടായിരുന്നതായി ബാങ്കിലെ സി.സി.ടി.വി ദൃശ്യത്തില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ബാങ്കിന് പുറത്ത് കാവല്‍ക്കാരന്‍ ഉണ്ടായിരുന്നെങ്കിലും ഇയാള്‍ ബാങ്കിന്റെ പിന്‍ഭാഗത്തേക്ക് പോയ സന്ദര്‍ഭത്തിലാണ് കവര്‍ച്ചാ ശ്രമമുണ്ടായത്. രാവിലെ അഞ്ചിനാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മനോജ് പറഞ്ഞു. ഉടന്‍ ബാങ്കിന് അകത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ പൊലിസിനെ വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ടൗണ്‍ പൊലിസും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
ബാങ്കിന്റെ മുന്‍വശത്തെ വരാന്തയോട് ചേര്‍ന്നുള്ള സി.ഡി.എമ്മിന് സമീപത്തെ സി.സി.ടി.വി കാമറകള്‍ ദിശ മാറ്റിയ നിലയിലായിരുന്നു. ബാങ്കില്‍ രാത്രി ഒന്‍പതു വരെയാണ് സുരക്ഷാ ജീവനക്കാരന്റെ സേവനം സി.ഡി.എം സെന്ററില്‍ മാത്രമായി ഉണ്ടാവുക. അതിനുശേഷം സെക്യൂരിറ്റി ജീവനക്കാര്‍ പട്രോളിങ് നടത്തും. ബാങ്കിന് പുറത്തു മുഴുവന്‍ ഏരിയകളും പരിശോധിക്കുന്ന ചുമതല ഇയാള്‍ക്കാണ്. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് കൈമാറിയിട്ടുണ്ട്.
ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ പി.ബി രാജീവ്, അസി. കമ്മിഷണര്‍ കെ.പി അബ്ദുല്‍ റസാഖ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. ടൗണ്‍ എസ്.ഐ മുരളീധരനാണ് അന്വേഷണ ചുമതല.
ഫോറന്‍സിക് വിഭാഗം സയന്റിഫിക് ഓഫിസര്‍ വി. വിനീത്, വിരലടയാള വിദഗ്ധരായ ദിനേശന്‍, കരീം എന്നിവരും സ്ഥലത്തെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago