HOME
DETAILS
MAL
കാട്ടുപന്നികള്‍ ഭീതി പരത്തുന്നു
backup
June 08 2017 | 22:06 PM
ഗൂഡല്ലൂര്‍: കാട്ടുപന്നി ഭീതിയില്‍ ദേവര്‍ഷോല ടൗണ്‍. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ടൗണിലും പരിസരങ്ങളിലും കാട്ടുപന്നികള്‍ ചുറ്റിത്തിരിയുന്നത്.
ടൗണിലെ മത്സ്യ-മാംസ മാര്‍ക്കറ്റിലാണ് ശല്യം കൂടുതലായുള്ളത്. ടൗണിനോട് ചേര്‍ന്നുള്ള വനത്തില്‍ നിന്നാണ് ഇവ കൂട്ടമായി ടൗണിലിങ്ങുന്നത്. മാംസ മാര്‍ക്കറ്റിലെ അവശിഷ്ടങ്ങള്‍ ലക്ഷ്യമാക്കിയുള്ള വരവ് ടൗണിലേക്കും വ്യാപിച്ചതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
കാട്ടുപന്നി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."