ബിഹാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; തല മുണ്ഡനംചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ചു
പട്ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പെണ്‍കുട്ടിയെ തെറ്റുകാരിയായി ചിത്രീകരിച്ച് പഞ്ചായത്ത് അംഗങ്ങളും ഗ്രാമസഭയും ചേര്‍ന്ന് ശിക്ഷയുടെ ഭാഗമായി തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.
ഗയ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 14ന് വൈകുന്നേരമാണ് വാഹനത്തിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പഞ്ചായത്ത് കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ സംഘം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. പിറ്റേദിവസമാണ് കുട്ടിയെ ഗ്രാമവാസിയായ ഒരാള്‍ കണ്ടെത്തി വിവരം ബന്ധുക്കളെ അറിയിച്ചത്. ഇവരെത്തി കുട്ടിയെ വീട്ടിലെത്തിച്ചു.
എന്നാല്‍ പീഡിപ്പിച്ചവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേരുകയും പെണ്‍കുട്ടിയെ തെറ്റുകാരിയായി ചിത്രീകരിച്ച് ശിക്ഷയുടെ ഭാഗമായി തലമുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയും മാതാവും പൊലിസില്‍ പരാതി നല്‍കിയത്.
ഗ്രാമപഞ്ചായത്തിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിക്ക് ശിക്ഷ വിധിച്ചത്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ആറുപേരെ പിടികൂടിയതായി വനിതാ പൊലിസ് ഓഫിസര്‍ നിരഞ്ജന കുമാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."