മലബാര്‍ മീറ്റ് ഔട്ട്‌ലെറ്റ്; പരമ്പരാഗത തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മുന്‍ഗണന
കല്‍പ്പറ്റ: അറവിനായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പരമ്പരാഗത ഇറച്ചി സംസ്‌കരണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ മലബാര്‍ മീറ്റ് ഔട്ട്‌ലെറ്റുകള്‍ അനുവദിക്കുമ്പോള്‍ ചെറുകിട ഇറച്ചി വ്യാപാരികള്‍ക്കും പരമ്പരാഗത മാംസ സംസ്‌കരണ തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കാന്‍ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി തീരുമാനിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.ആര്‍ സുജാത അറിയിച്ചു.
ആദ്യഘട്ടത്തില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെ മലബാര്‍ ജില്ലകളിലും പിന്നീട് കേരളത്തിലെ എല്ലാ ജില്ലകളിലും ഔട്ട്‌ലെറ്റുകള്‍ അനുവദിക്കും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രദേശിക മാംസ മാര്‍ക്കറ്റുകളുടെ ആധുനികവല്‍ക്കരണം, പരമ്പരാഗത ഇറച്ചി സംസ്‌കരണ തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും പുനരധിവാസം എന്നിവ സൊസൈറ്റി നടത്തുമെന്നും സി.ഇ.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."