HOME
DETAILS
MAL
രാജ്യത്തെ ആദ്യ വനിതാ ഡി.ജി.പി കാഞ്ചന് ചൗധരി ഭട്ടാചാര്യ അന്തരിച്ചു
backup
August 27 2019 | 19:08 PM
മുംബൈ: ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി കാഞ്ചന് ചൗധരി ഭട്ടാചാര്യ (72) അന്തരിച്ചു. അസുഖ ബാധിതയായിരുന്ന ഇവര്‍ ആറുമാസമായി മുംബൈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഐ.പി.എസ് ഉദ്യോഗസ്ഥയായ കാഞ്ചന് 1973 ബാച്ച് ഉദ്യോഗസ്ഥയാണ്. 2004ലാണ് ആദ്യ വനിതാ ഡി.ജി.പിയായി ഉത്തരാഖണ്ഡില്‍ നിയമിതയായത്. ഇതിനിടെ സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു. മെക്സിക്കോയില്‍ നടന്ന ഇന്റര്‍പോള്‍ സമ്മേളനത്തില്‍ കാഞ്ചന് ആയിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്. വിശിഷ്ടസേവനത്തിന് 1997ല്‍ രാഷ്ട്രപതിയുടെ പൊലിസ് മെഡലും ലഭിച്ചു. 2007 ഒക്ടോബര്‍ 31ന് സര്‍വിസില്‍നിന്ന് വിരമിച്ച അവര്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."