HOME
DETAILS

സി.ബി.ഐ ആസ്ഥാനത്തു നാടകീയ രംഗങ്ങള്‍, കൈക്കൂലിക്കേസില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  
backup
October 22 2018 | 18:10 PM

9745747-2

 

ന്യൂഡല്‍ഹി: മാട്ടിറച്ചി കയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിയില്‍ നിന്നു കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന പ്രതിയായ കേസില്‍ ആദ്യ അറസ്റ്റ്. സി.ബി.ഐ ഡല്‍ഹി യൂനിറ്റിലെ ഡിവൈ.എസ്.പി ദേവേന്ദര്‍ കുമാര്‍ ആണ് അറസ്റ്റിലായത്.
സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി സനാ സതീഷിന്റെ മൊഴി പ്രകാരമാണ് അറസ്റ്റ്. മുഈന്‍ ഖുറേഷിക്കെതിരായ കേസിന്റെ അന്വേഷണ ചുമതല അസ്താന നേതൃത്വം നല്‍കുന്ന പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) ആയിരുന്നു.
ഈ സംഘത്തിലെ അംഗമാണ് ഇന്നലെ അറസ്റ്റിലായ ദേവേന്ദര്‍കുമാര്‍. ഖുറേഷിക്കെതിരായ കേസ് ഒതുക്കാന്‍ വേണ്ടിയാണ് അസ്താന മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് മൊഴി. ദുബയിലെ വ്യവസായികളായ മനോജ് പ്രസാദ്, സഹോദരന്‍ സോമേഷ് പ്രസാദ് എന്നിവര്‍ കൂടി പ്രതികളാണ് ഈ കേസില്‍. കൈകൂലിയുടെ ഇടനിലക്കാരാണിവര്‍. ഇന്ത്യന്‍ ചാരസംഘടന റോയിലെ അഡീഷനല്‍ സെക്രട്ടറി സാമന്ത്കുമാര്‍ ഗോയലും കേസില്‍ ആരോപണവിധേയനാണ്.

അതേസമയം, സി.ബി.ഐയുടെ ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ക്കും ഇന്നലെ ഡല്‍ഹി സാക്ഷ്യംവഹിച്ചു. രാജ്യത്തെ ഏറ്റവും വിശ്വസ്തതയുള്ള സവിശേഷ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥനായ ദേവേന്ദറിന്റെ ഓഫിസിലും വസതിയിലും സി.ബി.ഐ തന്നെ പരിശോധനനടത്തി. പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും ഒരു ഐപാഡും മുഈന്‍ ഖുറേഷിയുടെ കേസുമായി ബന്ധപ്പെട്ട രേഖകളും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇതിനു ശേഷമാണ് ദേവേന്ദറിനെ അറസ്റ്റ്‌ചെയ്തത്. അറസ്റ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ വിളിപ്പിച്ചു. സി.ബി.ഐയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി അദ്ദേഹത്തിനു നിര്‍ദേശം നല്‍കി. സംഭവത്തിന്റെ വസ്തുതയെന്തെന്ന് അറിയിക്കാനും ആവശ്യപ്പെട്ടു.

കൈക്കൂലികേസില്‍ അസ്താനയെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൈക്കൂലി കേസന്വേഷണം അസ്താനയെ പ്രതിചേര്‍ത്തതിന് പിന്നാലെ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കും മറ്റു ഉദ്യോമഗസ്ഥര്‍ക്കുമെതിരേ 12ഓളം പരാതികളുമായി അസ്താന കാബിനറ്റ് സെക്രട്ടറിയെ സമീപിച്ചു.

ഗുജറാത്ത് കേഡര്‍ ഐ.പി.എസ്സുകാരനായ അസ്താന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തക്കാരനായാണ് അറിയപ്പെടുന്നത്. സി.ബി.ഐയിലെ അധികാരഘടനയില്‍ ഒന്നാമനായ അലോക് വര്‍മയും രണ്ടാമനായ രാകേഷ് അസ്താനയും തമ്മിലുള്ള ശീതസമരം മുറുകിയിരിക്കെയാണ് പുതിയ സംഭവങ്ങള്‍. ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട റെയില്‍വേ ഹോട്ടല്‍ കുംഭകോണം, പി. ചിദംബരത്തിനും മകനുമെതിരായ കേസ്, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട് തുടങ്ങി പ്രധാനകേസുകള്‍ സി.ബി.ഐയില്‍ കൈകാര്യം ചെയ്തുവന്ന അസ്താന മോദിയെക്കൂടാതെ ബി.ജെ.പി നേതൃത്വത്തിനും അഭിമതനാണ്. ഈ സാഹചര്യത്തില്‍ സി.ബി.ഐ മുമ്പാകെയുള്ള ചില പ്രത്യേക കേസുകളില്‍ അസ്താന ഇടപെടല്‍ നടത്തുന്നതായി അലോക് വര്‍മ ആരോപിച്ചിരുന്നു. അതേസമയം, രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുളള ഉപകരണമായി സി.ബി.ഐയെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago