ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടയ്ക്കുമെന്ന് പാക് മന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടക്കുമെന്ന് പാകിസ്ഥാന്റെ ഭീഷണി. പാക് ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഫവാദ് ചൗഥരിയാണ് ഇക്കാര്യം അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാക് മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
പാകിസ്താന് വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാരപാത അടക്കുന്ന കാര്യത്തെക്കുറിച്ച് പാക് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നുവെന്നും പാക് മന്ത്രിയുടെ ട്വീറ്റില്‍ പറഞ്ഞു്. ഇക്കാര്യത്തില്‍ നിയമപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
അതിനിടെ കഴിഞ്ഞദിവസം പ്രതിരോധരംഗത്തെ സഹകരണം വര്‍ധിപ്പിക്കാനും പാക് സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന കരാറില്‍ പാക്-ചൈനാ സൈനിക മേധാവികള്‍ ഒപ്പുവച്ചു. അതോടൊപ്പം ജമ്മു കശ്മിരിലെ സ്ഥിതിഗതികളും ഇരു ജനറല്‍മാരും ചര്‍ച്ചചെയ്തു. കശ്മിരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ചര്‍ച്ചയില്‍ വന്നു. റാവല്‍പിണ്ടിയിലെ പാക് സൈനിക ആസ്ഥാനം സന്ദര്‍ശിച്ച ചൈനീസ് സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന് വൈസ് ചെയര്മാന് ക്സു ക്വിലിയാങ് പാക് സൈനികമേധാവി ബജ്വയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ട്രംപ്-മോദി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ വലിയ പ്രാധാന്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."