HOME
DETAILS

പാപമോചനത്തിന്റെ നിശാ പ്രാര്‍ഥനകള്‍

  
backup
June 08 2017 | 22:06 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b6%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0

വിശ്വാസിയുടെ ജീവിതം ദീപ്തമാവുന്നത് അവന്റെ ആത്മ വിശുദ്ധിയിലൂടെയാണ്. അത് സാധ്യമായാല്‍ മാത്രമാണ് ദൈവ സന്നിധിയില്‍ വിജയിച്ചവനെന്ന് ഖുര്‍ആന്‍ പറയുന്നത്. ആത്മാവ് വിശുദ്ധമാക്കിയവന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു. അത് കളങ്കപ്പെടുത്തിയാല്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. (വി.ഖു: 91-9,10). ജീവിത യാതനകള്‍ അപകടപ്പെടുത്തിയ പാപക്കറകള്‍ ആത്മാവിന്റെ വിശുദ്ധിക്ക് കളങ്കമുണ്ടാക്കുന്നതാണ്.
പാപം മനുഷ്യ സഹചമാണ്. പ്രവാചകന്‍മാരല്ലാത്ത മനുഷ്യരില്‍ തെറ്റുകള്‍ സംഭവിക്കല്‍ സ്വാഭാവികവുമാണ്. എന്നാല്‍ സഹചമായി ചെയ്യുന്ന തെറ്റുകളില്‍ പാപമോചനം തേടാനും അതുവഴി ആത്മാവിനെ സംസ്‌കരിക്കാനുമുള്ള വഴികള്‍ അവന്റെ മുന്‍പില്‍ തുറന്ന് കിടക്കുന്നുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. നബിയേ താങ്കള്‍ പറയുക, സ്വന്തം ശരീരങ്ങളോട് അതിക്രമം കാണിച്ച എന്റെ അടിമകളെ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് നിരാശരാവരുത്. തീര്‍ച്ചയായും അവന്‍ പാപങ്ങള്‍ മുഴുവനും പൊറുക്കന്നവനാണ്. (സുമര്‍-53). റമദാനിലെ വ്രതാനുഷ്ടാനം നിര്‍ബന്ധമാക്കി അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തത്തിന്റെ തൊട്ട് പിന്നാലെ പാപമോചനത്തിനും മറ്റും പ്രാര്‍ഥനയില്‍ നിരധരാവാന്‍ അല്ലാഹു പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എന്നെക്കുറിച്ച് എന്റെ അടിമകള്‍ നിന്നോട് ചോദിച്ചാല്‍ (നീ പറയുക) ഞാന്‍ അവരുടെ സമീപസ്ഥനാണെന്നും പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഉത്തരം ചെയ്യുമെന്നും(അല്‍ ബഖറ-186). പാപം പൊറുപ്പിക്കുന്നതില്‍ നിശാ പ്രാര്‍ഥനകള്‍ മുഖ്യമായ പങ്ക് വഹിക്കുന്നുണ്ട്. റമദാനിലെ രാത്രി കാലങ്ങളില്‍ നിര്‍വഹിക്കുന്ന തറാവീഹ് വിശ്വാസിയുടെ പ്രധാന പ്രാര്‍ഥനാ വേളകളില്‍ ഒന്നാണ്. തറാവീഹിനെ കുറിച്ച് നബി വചനം കാണുക.
വല്ലവനും വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചും റമദാനില്‍ നിസ്‌കരിച്ചാല്‍(തറാവീഹ്) മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. പെട്ടെന്ന് ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനകളെ കുറിച്ച് ചോദിച്ച ചോദ്യകര്‍ത്താവിന് നബി നല്‍കിയ മറുപടിയില്‍ അര്‍ദ്ധരാത്രിയിലെ പ്രാര്‍ഥനയെ പ്രത്യേകം എടുത്തു പറഞ്ഞതായി കാണാം. പകലില്‍ പാപം ചെയ്തവരുടെ പശ്ചാതാപ പ്രാര്‍ഥന സ്വീകരിക്കാന്‍ രാത്രിയില്‍ അല്ലാഹു താല്‍പര്യപൂര്‍വം കാത്തിരിക്കുമെന്ന് നബി വചനങ്ങള്‍ പഠിപ്പിക്കുന്നു.
മൂന്നായി ഭാഗിക്കപ്പെട്ട രാത്രിയുടെ മൂന്നാം ഭാഗമായാല്‍ ഒന്നാം ആകാശത്ത് ഇറങ്ങി വന്ന് അല്ലാഹു പറയും ''ആരെങ്കിലും എന്നോട് പ്രാര്‍ഥിക്കുന്നുവെങ്കില്‍ ഞാനവന് ഉത്തരം നല്‍കാം. വല്ലവനും പാപമോചനം തേടുന്നുവെങ്കില്‍ ഞാനതും നല്‍കാം''(ബുഖാരി, മുസ്‌ലിം). പകല്‍ സമയങ്ങളെ അപേക്ഷിച്ച് വിശ്വാസി ഹൃദയങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാവുന്നത് രാത്രി സമയങ്ങളിലാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. തീര്‍ച്ചയായും ഉറക്കത്തില്‍ നിന്നുണര്‍ന്നുള്ള നിശാ നിസ്‌കാരം അതിശക്തമായ ഹൃദയ സാനിധ്യദായകവും വാക്കുകള്‍(ഖുര്‍ആന്‍) സ്പഷ്ടമാക്കുന്നവയുമാണ്. പകലില്‍ താങ്കള്‍ക്ക് ദീര്‍ഘമായ ജോലി തിരക്കുമുണ്ട്. (മുസമ്മില്‍-6,6). നിശാപ്രാര്‍ഥനയില്‍ പാപമോചനം തേടിയവന്‍ ആ രാത്രിയില്‍ മരണമടഞ്ഞാല്‍ അവന്‍ സ്വര്‍ഗാവകാശിയണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago