ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്നാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലിപ്പോഴും ആളില്ലാ കസേരകള്‍
സുല്‍ത്താന്‍ ബത്തേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ജീവനക്കാരില്ലാതെ ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രം. ജില്ലയിലെ ക്ഷീരകര്‍ഷകരുള്‍പ്പടെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഉപജീവനം കഴിയുന്നവര്‍ക്ക് ഉപകാരപെടേണ്ട കേന്ദ്രമാണ് ജീവനക്കാരില്ലാതെ നോക്കുകുത്തിയായി നില്‍ക്കുന്നത്.
65 ലക്ഷം രൂപമുടക്കി നിര്‍മിച്ച പരിശീലന കേന്ദ്രം ബത്തേരി വെറ്ററിനറി പോളി ക്ലിനിക് കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്.ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്നാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതുവരെയായിട്ടും ജില്ലാമൃഗസംരക്ഷണ പരീശലന കേന്ദ്രത്തില്‍ ജീവനക്കാരെ നിയിമിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈ 25നാണ് വകുപ്പ് മന്ത്രി കേന്ദ്രം ഉദ്ഘാടനം ചെയ്തത്. അന്നുതന്നെ ജീവനക്കാരെ നിയമിക്കാതെ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതില്‍ പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ വര്‍ക്കിങ് അറേഞ്ച് മെന്റില്‍ ജീവനക്കാരെ നിയമിച്ച് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഒരുമാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെയായിട്ടും നിയമനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല.
കേന്ദ്രം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്‍ ഡയറക്ടര്‍, വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍, മൈക്ക് ഓപ്പറേറ്റര്‍, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, നൈറ്റ് വാച്ച് മാന്‍ തുങ്ങിയ ഏഴു തസ്തികകളില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും വേണം. നിലവില്‍ മീനങ്ങാടി റീജിയണല്‍ അനിമല്‍ഹസ്ബന്ററി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രോജക്ട് ഓഫിസര്‍ക്ക് കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് മാത്രമാണ് ജീവനക്കാരില്ല എന്നതിന് ഒരുപവാദം.
ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് ക്ലാസ് മുറികള്‍, ഡൈനിങ്് ഹാള്‍,ഓഫിസ്, ലൈബ്രറി, ഓഫിസേഴ്‌സ് റും, ടോയിലറ്റുകള്‍ എന്നീ സൗകര്യങ്ങളോടുകൂടിയ കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥകാരണം ഉപകാരപെടാതെ കിടക്കുന്നത്. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും ഈ മേഖലയിലെ പുതുസംരഭകര്‍ക്കും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോത്രവര്‍ഗകാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മൃഗ പരിപാലനത്തിലെ നൂതന മാര്‍ഗങ്ങളും സാങ്കേതികവിദ്യകളും നിരന്തരമായി പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ആരംഭിച്ചത്.
ഇതാണ് ഇപ്പോള്‍ വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ഉപകാരപ്പെടാതെ നോക്കുകുത്തിയായി മാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."