HOME
DETAILS
MAL
പ്രത്യേക വേതനം; സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തു
backup
June 08 2017 | 23:06 PM
തൃശൂര്‍: സ്കൂള്‍ പാചകതൊഴിലാളികള്‍ക്ക് വേനലവധിക്കാലത്ത് പ്രതിമാസം 2000 രൂപ പ്രത്യേക വേതനം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്കൂള്‍ പാചകതൊഴിലാളി സംഘടന (എച്ച്.എം.എസ്.) സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. സംഘടനയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായി നടത്തിയ സമരങ്ങളുടെ കൂടി വിജയമാണിതെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ഷാനവാസ് പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ ബജറ്റവതരണത്തിനുശേഷം സര്‍ക്കാര്‍ പാചകതൊഴിലാളികള്‍ക്ക് 50 രൂപ പ്രത്യേക വേതന വര്‍ധന പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിന്റെ ഉത്തരവിറക്കി തൊഴിലാളികള്‍ക്ക് ഉടന്‍ വിതരണം ചെയ്യണമെന്ന് ഷാനവാസ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."