ജമാല്‍ കഷോഗിയുടേത് കൊലപാതകമാണെന്നും ഗുരുതരമായ പിഴവെന്നും സഊദി വിദേശകാര്യ മന്ത്രി
റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടേത് കൊലപാതകമാണെന്നും ഇത് ഗുരുതര പിഴവാണെന്നും സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്ത ക്രൂരകൃത്യമാണ് ജമാല്‍ ഖശോഗിയുടെ നേര്‍ക്കുണ്ടായതെന്ന് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
യു.എസ് മാധ്യമമായ ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജമാല്‍ കഷോഗിയുടെ കൊലപാതകത്തില്‍ നടക്കുന്നത് സുതാര്യമായ അന്വേഷണമാണ്. വിദേശികളെ ശിക്ഷിയ്ക്കപ്പെടുക തന്നെ ചെയ്യും.
മൃതശരീരം കണ്ടെത്താനും കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ മുഴുവനും വെളിച്ചത്തു കൊണ്ടുവരാനുമുള്ള ഊര്‍ജിതമായി ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സുതാര്യമായ അന്വേഷണംനടത്തി യഥാര്‍ഥ വസ്തുതകള്‍ പുറം ലോകത്തെത്തിക്കും. യു.എസും സഊദിയും തമ്മിലുള്ള ബന്ധത്തിന് ഇതിന്റെ പേരില്‍ ഉലച്ചില്‍ തട്ടുകയില്ല. കഷോഗിയെ വധിച്ച സംഘത്തിലെ ഒരാള്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഷോഗിയുടെ കൊലപാതകത്തില്‍ ദുഃഖമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അഗാധമായ ദുഃഖം അറിയിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുടുംബവുമായി ടെലിഫോണില്‍ സംസാരിച്ച രാജാവ് അഗാധമായ ദുഃഖം അറിയിച്ചു. സഊദി നിലപാടുകളില്‍ കഷോഗിയുടെ മകന്‍ നന്ദിയര്‍പ്പിച്ചതായും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ കഷോഗിയുടെ കൊലപാതകത്തിന് ശേഷം ഇസ്താബൂളിലെ കോണ്‍സുലേറ്റില്‍ നിന്ന് സഊദി രാജകുമാരന്റെ ഓഫിസിലേക്ക് നാല് തവണ ടെലിഫോണ്‍ ചെയ്‌തെന്ന് തുര്‍ക്കി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഷോഗിയെ ബലപ്രയോഗത്തിനിടെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതാണെന്നും മൃതദേഹം പ്രാദേശികര്‍ക്ക് കൈമാറിയെന്നുമായിരുന്ന സഊദി കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം. എന്നാല്‍ കഷോഗിയെ വെട്ടിക്കൊലപ്പെടുത്തി കോണ്‍സുലേറ്റിന് സമീപത്തെ ചുതുപ്പില്‍ ഉപേക്ഷിച്ചെന്നാണ് തുര്‍ക്കി അധികൃതര്‍ പറഞ്ഞത്.
സഊദി വിശിദീകരണം തള്ളുകയാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഉപദേശകന്‍ യാസീന്‍ അക്തെ പറഞ്ഞു.
15 യുവാക്കള്‍ക്കും 60 കാരനായ കഷോഗിക്കുമിടയില്‍ എങ്ങനെയാണ് കൈയാങ്കളിയുണ്ടായതെന്ന് മനസിലാവുന്നില്ല. തങ്ങളുടെ രഹസ്യന്വേഷണത്തെ പരിഹസിക്കുന്നതാണ് ഇത്തരം വിശദീകരങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."