HOME
DETAILS

നവകേരളം സൃഷ്ടിക്കാന്‍ ആഹ്വാനം: പക്ഷേ ഇവിടെ വേലിതന്നെ വിളവു തിന്നുന്നു: സംഭാവന ചെയ്യണമെന്നു കല്‍പ്പന, ധൂര്‍ത്തടിച്ച് അധികാരികളുടെ മത്സരം ദാ ഇങ്ങനെ

  
backup
August 28 2019 | 03:08 AM

kerala-rebuild-issue-news-kerala12

തിരുവനന്തപുരം: മഹാ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളം പുനര്‍ നിര്‍മിക്കാന്‍ പണം കണ്ടെത്താന്‍ നെട്ടോട്ടമോടുന്നതിനിടയില്‍ സംഘടിപ്പിച്ച സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന് ഖജനാവില്‍ നിന്നും പൊട്ടിച്ചത് കോടികള്‍.
കഴിഞ്ഞ ഫെബ്രുവരി 20 മുതല്‍ 27 വരെ സര്‍ക്കാര്‍ ലളിതമായി എന്ന് അവകാശപ്പെട്ട് ആഘോഷിച്ച ആയിരം ദിനാഘോഷത്തോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍ അച്ചടിക്കാന്‍ മാത്രം ചെലവാക്കിയത് ഒന്നരകോടിയിലധികം രൂപ.

ഇനി നവകേരളത്തിലേക്ക് എന്ന പേരില്‍ 75 ലക്ഷം ഫോള്‍ഡറാണ് സര്‍ക്കാര്‍ അച്ചടിച്ച് വിതരണം ചെയ്തത്. അച്ചടിയ്ക്കായി അത്യാധുനിക സൗകര്യമുള്ള സര്‍ക്കാര്‍ പ്രസുണ്ടായിരിക്കെ പുസ്തകവും മറ്റു പ്രചാരണ നോട്ടിസുകളും അച്ചടിച്ചത് തലസ്ഥാനത്തെ രണ്ടു സ്വകാര്യ പ്രസുകളിലായിരുന്നു. പി.ആര്‍.ഡിയാണ് പ്രചാരണ പരിപാടിയ്ക്ക് മേല്‍നോട്ടം വഹിച്ചത്. 75 ലക്ഷം ഫോള്‍ഡറുകള്‍ക്ക് സ്വകാര്യ പ്രസ് ആവശ്യപ്പെട്ടത് 1,34,67,784 രൂപ. ഇതില്‍ അന്‍പതു ശതമാനം കഴിഞ്ഞ ഫെബ്രുവരിയില്‍ അനുവദിച്ചിരുന്നു. ഇതിന്റെ ബാക്കി തുകയായ 67,33,892 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. നടപ്പു സാമ്പത്തിക വര്‍ഷത്തെ പി.ആര്‍ കാംപയിന്‍ പ്ലാന്‍ ശീര്‍ഷകത്തില്‍ അധികമായി വകയിരുത്തിയാണ് തുക അനുവദിച്ചത്.

പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍ (ഇനി നവ കേരളത്തിലേക്ക്) 75 ലക്ഷം കോപ്പി, പോസ്റ്റര്‍ (ഒന്നാണ് നാം, ഒന്നാമതാണ് കേരളം) 14,000 കോപ്പി, പുസ്തകങ്ങള്‍ (പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു, ഇനി നവകേരള നിര്‍മാണം) 1,000 കോപ്പി, നവകേരളത്തിന്റെ നയരേഖകള്‍ 50 കോപ്പി, നവകേരളത്തിനായുള്ള നവോത്ഥാനം 100 കോപ്പി, അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിനുവേണ്ടി പോസ്റ്റര്‍ അതിജീവനം - 3,000 കോപ്പി, പുസ്തകം- അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് 2,000 കോപ്പി എന്നിവ അച്ചടിക്കുന്നതിന് എംപാനല്‍ഡ് പ്രസുകളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. തലസ്ഥാനത്തെ രണ്ടു പ്രസുകള്‍ക്ക് അച്ചടി വീതിച്ചു നല്‍കുകയും ചെയ്തു.

സ്വകാര്യ പ്രസുകള്‍ നല്‍കിയ ഇന്‍വോയിസുകള്‍ അനുസരിച്ച് ഫോള്‍ഡറിന്റെ അച്ചടിക്കൂലിയുടെ 50 ശതമാനമായ 67,33,892 രൂപയും പോസ്റ്ററിന്റെ കൂലിയായ 85,400രൂപയും, പുസ്തകങ്ങളുടെ അച്ചടിക്കൂലിയായ 3,31,950 രൂപയും പ്രസുകള്‍ക്ക് ആദ്യം അനുവദിച്ചു. അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റുമായി ബന്ധപ്പെട്ട് അച്ചടിച്ച പോസ്റ്റര്‍, പുസ്തകം എന്നിവയുടെ അച്ചടിക്കൂലി നല്‍കിയിരുന്നില്ല. പോസ്റ്റര്‍ അടിച്ച ഇനത്തില്‍ 19,550 രൂപയും അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് എന്നപേരില്‍ പുസ്തകം അച്ചടിച്ചതിന് 1,39,700 രൂപയുടെയും ഇന്‍വോയിസുകള്‍ പ്രസുകള്‍ സമര്‍പ്പിച്ചു.

ഫോള്‍ഡറിന്റെ അച്ചടിക്കൂലിയിനത്തില്‍ ബാക്കി നല്‍കാനുള്ള അന്‍പതു ശതമാനം തുകയും ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുകയും അനുവദിക്കണമെന്ന് പി.ആര്‍.ഡി ധന വകുപ്പിന് ശുപാര്‍ശ നല്‍കി. ഇതനുസരിച്ചാണ് ഫോള്‍ഡറിന്റെ ബാക്കി നല്‍കാനുള്ള 67,33,892 രൂപ അധികമായി വകയിരുത്താനും, ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുക അനുവദിക്കാനും ഇന്നലെ ഉത്തരവിറങ്ങിയത്.

ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലകള്‍ തോറും സംഘടിപ്പിച്ച പരിപാടികള്‍ക്കും സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടികള്‍ക്കും അന്ന് കോടികളാണ് പൊടിച്ചത്. അതത് ജില്ലകളിലെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്നാണ് സൂചന. നവകേരളം സൃഷ്ടിക്കാന്‍ നാടുനീളെ നടന്ന് കടമെടുത്തും സാലറി ചലഞ്ച് ഉള്‍പ്പടെ സംഘടിപ്പിച്ചും പണം കണ്ടെത്താന്‍ ഓടി നടക്കുന്നതിനിടയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രിസഭയുടെ ആയിരം ദിനാഘോഷം നടത്താന്‍ തീരുമാനിച്ചത്. മഹാ പ്രളയത്തില്‍പെട്ട് വീടും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാനുണ്ട്. കൂടാതെ തകര്‍ന്ന റോഡുകളും പാലങ്ങളും ഇതുവരെയും പുനര്‍ നിര്‍മിച്ചിട്ടുമില്ല. ഇതിനിടയിലായിരുന്നു സര്‍ക്കാരിന്റെ ധൂര്‍ത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago