ആരോഗ്യ വകുപ്പിന്റെ നടപടിക്ക് പഞ്ചായത്ത് തുരങ്കം വയ്ക്കുന്നു
വാടാനപ്പള്ളി: മാലിന്യ നിര്‍മ്മാര്‍ജ്ജനം ആരോഗ്യ വകുപ്പിന്റെ നടപടിക്ക് പഞ്ചായത്ത് തുരങ്കം വയ്ക്കുന്നു.ഭരണ കക്ഷിയില്‍ ഭിന്നത.പൊതുകാനയിലേയ്ക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളെ പഞ്ചായത്ത് തുരങ്കം വയ്ക്കുന്നതായി ആക്ഷേപം.വാടാനപ്പള്ളിയിലാണ് ആരോഗ്യവകുപ്പിനു പിന്തുണ നല്‍കേണ്ട പഞ്ചായത്ത് പാര പണിയുന്നത്. ദേശീയ പാതയോരത്തെ കാനയിലേയ്ക്ക് മാലിന്യം ഒഴുക്കിവിട്ട ഹോട്ടല്‍ കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടപ്പിച്ചിരുന്നു.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു സംവിധാനം ഒരുക്കിയിട്ട് സ്ഥാപനം വീണ്ടും തുറന്നാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ കടയുടമയുടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അടപ്പിച്ച ഹോട്ടല്‍ കാനയിലേക്കിട്ട പൈപ്പ് കട്ട് ചെയ്യതേയും തുടര്‍ന്നും ക്കനയിലേക്ക് മാലിന്യം ഒഴുക്കിയും ഹോട്ടല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ എതിര്‍പ്പിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ് മൗനാനുവാദം നല്‍കുകയായിരുന്നുവെന്നാണു ഉയരുന്ന ആക്ഷേപം. മാത്രമല്ല പൊതുകാനയിലേയ്ക്ക് മാലിന്യം ഒഴുക്കുന്ന കുഴല്‍ നിലനിര്‍ത്തിക്കൊണ്ടും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു ബദല്‍ സംവിധാനം ഒരുക്കാതെയുമാണ് പഞ്ചായത്ത് വഴിവിട്ട നടപടിക്ക് കൂട്ടുനിന്നത്.ഇത് വാടാനപ്പള്ളിയില്‍ ഭരണ കക്ഷിയായ സി.പി.എമ്മിനുള്ളിലും വിവാദത്തിനു തിരി കൊളുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."