HOME
DETAILS

സക്കാത്ത് ഔദാര്യമല്ല അവകാശമാണ്

  
backup
June 08 2017 | 23:06 PM

%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%94%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%85%e0%b4%b5%e0%b4%95

 

 

 


ആത്മശുദ്ധി, അതുവഴി പരലോക ഗുണം, സാമ്പത്തിക പുരോഗതി, സാമൂഹിക ക്ഷേമം, സാമുദായിക ഭദ്രത, സാഹോദര്യ ബോധം തുടങ്ങി നിരവധി ബൃഹത്തായ ഫലങ്ങള്‍ മനുഷ്യന് കൈവരിക്കാനായി പരിശുദ്ധ ഇസ്‌ലാമിലെ അഞ്ചു മൗലിക ഘടകങ്ങളില്‍ ഒന്നും നിര്‍ബന്ധ ദാനവുമായ സക്കാത്ത് പ്രബഞ്ചനാഥനായ അല്ലാഹു നിയമമാക്കി. ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ മാസത്തിലാണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്. ശുദ്ധീകരിക്കല്‍, വളര്‍ച്ച എന്നീ അര്‍ഥങ്ങളാണ് സക്കാത്ത് എന്ന അറബി പദത്തിന് കല്‍പിക്കപ്പെട്ടിരിക്കുന്നത്. അഥവാ നാം സക്കാത്ത് നല്‍കുമ്പോള്‍ നാമറിയാത്ത വിധത്തില്‍ അത് നമ്മുടെ ധനത്തിന് അഭിവൃദ്ധിയും വിശുദ്ധിയും നല്‍കുന്നു. സക്കാത്ത് നല്‍കാത്തവരുടെ ധനം നാശോന്മുഖമായി തീരുന്നു.
ലോകത്ത് സാമ്പത്തിക മേഖല നീതിപരവും ക്രിയാത്മകവും ആകാനും അതുവഴി ശാന്തിയും സമാധാനവും കരഗതമാകാനും ഇസ്‌ലാമിലെ സക്കാത്ത് വ്യവസ്ഥയിലൂടെ കഴിയുന്നു. സമ്പന്നന്‍ തന്റെ ധനത്തിന്റെ നിശ്ചിത വിഹിതം വര്‍ഷംതോറും സക്കാത്ത് നല്‍കുമ്പോള്‍ അത് ലഭിക്കുന്ന പാവപ്പെട്ടവന്‍ ക്രമേണ തന്റെ ദാരിദ്ര്യത്തില്‍നിന്ന് കരകയറണമെന്നാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്.
സക്കാത്ത് സമ്പ്രദായം യഥാവിധി നടപ്പാക്കപ്പെട്ട നീതിമാന്മാരായ ഖലീഫമാരുടെ ഭരണകാലത്ത് ദാരിദ്ര്യം ഉച്ചാടനം ചെയ്യപ്പെട്ടതിന് ചരിത്രം സാക്ഷിയാണ്. സ്വര്‍ണം, വെള്ളി, കച്ചവട വസ്തുക്കള്‍ കറന്‍സി, ആട്, മാട്, ഒട്ടകങ്ങള്‍, കാര്‍ഷിക വിളകള്‍ തുടങ്ങിയ സമ്പത്തിന്റെ നിശ്ചിത വിഹിതം വര്‍ഷം തോറും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് നീക്കിവെക്കണമെന്ന പവിത്ര നിയമമാണ് സക്കാത്ത്. വിശുദ്ധ ഖുര്‍ആനില്‍ എണ്‍പത്തിരണ്ടു സ്ഥലങ്ങളില്‍ നിസ്‌ക്കരിക്കുവാന്‍ നിര്‍ദ്ധേശിക്കുന്നതോടൊപ്പം സക്കാത്ത് നല്‍കാനും നിര്‍ദ്ധേശിക്കുന്നുണ്ട്. ശരീരം കൊണ്ട് നിര്‍വഹിക്കുന്ന പുണ്യമുള്ള ആരാധനാകര്‍മ്മമായ നിസ്‌ക്കാരത്തെ പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സമ്പത്തില്‍നിന്ന് നിശ്ചിത വിഹിതം പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന സക്കാത്ത് സംവിധാനമെന്ന് ഇത് സൂചിപ്പിക്കുന്നു. ഇസ്‌ലാം നിശ്ചയിച്ച സക്കാത്ത് കുറ്റമറ്റ നിലയില്‍ നിര്‍വഹിക്കുകയാണെങ്കില്‍ മുസ്‌ലിം മഹല്ലുകളിലെ ദാരിദ്ര്യം ക്രമാനുഗതമായി ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മാര്‍ജനംചെയ്യാന്‍ കഴിയും. കാരണം സമ്പന്നരുടെ സക്കാത്ത് വിഹിതത്തിന് ആനുപാതികമായാണ് സമൂഹത്തില്‍ ദാരിദ്ര്യം അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. മുസ്‌ലിം സമ്പന്നരുടെ സമ്പത്തില്‍ അല്ലാഹു നിശ്ചയിച്ച വിഹിതം അതിലെ പാവപ്പെട്ടവരുടെ പ്രശ്‌നം പരിഹരിക്കുന്ന അളവിലാണ്. ദരിദ്രര്‍ വസ്ത്രം, ഭക്ഷണം എന്നിവക്ക് വിഷമിക്കുന്നുവെങ്കില്‍ അവരിലെ സമ്പന്നരുടെ ചെയ്തികൊണ്ട് മാത്രമാണത്. സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരുടെ ആധിക്യം സക്കാത്ത് കാര്യക്ഷമമായി നിര്‍വ്വഹിക്കപ്പെടേണ്ടതിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്.
സമ്പന്നരുടെ ധനത്തില്‍ ഇസ്‌ലാം പാലപ്പെട്ടവര്‍ക്ക് ഒരു അവകാശം വകവെച്ചുകൊടുത്തിട്ടുണ്ട്. അതാണ് സക്കാത്ത്. അത് തീര്‍ച്ചയായും നല്‍കുന്നവരുടെ ഔദാര്യമല്ല. പാവപ്പെട്ടവന്റെ അവകാശമാണ്. അവനെ അതിനുവേണ്ടി നടത്താതെ അവനുള്ള വിഹിതം വിധിയനുസരിച്ച് എത്തിച്ചുകൊടുക്കുകയാണ് വേണ്ടത്. സക്കാത്തിന്റെ പേര് പറഞ്ഞ് നിരാലംബരേയും അഗതി, അനാഥകളേയും റോഡിലൂടെ നടന്നു തെണ്ടുവാന്‍ പ്രേരിപ്പിക്കുന്നത് ഒട്ടും ഭൂഷണമല്ല. 'ശുദ്ധീകരണമാണ് സക്കാത്തിന്റെ പ്രധാന ലക്ഷ്യം. അവരുടെ ധനങ്ങളില്‍നിന്ന് സക്കാത്ത് വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതാണ് ' (വിശുദ്ധ ഖുര്‍ആന്‍).
മനുഷ്യന് ധനത്തോട് അതിയായ താല്‍പര്യമാണ്. അതുകൊണ്ട് തന്നെ ധനം മറ്റൊരാള്‍ക്ക് നല്‍കുന്നതിലും ചെലവഴിക്കുന്നതിലും പിശുക്ക് ഉണ്ടാവുക സ്വാഭാവികമാണ്. പാവപ്പെട്ടവര്‍ക്ക് ധനത്തിന്റെ വിഹിതം നല്‍കാന്‍ ഇസ്‌ലാം നിര്‍ബന്ധമായി കല്‍പിച്ചതിനാല്‍ വിശ്വാസി അതിനു സന്നദ്ധനാകുന്നു. അങ്ങിനെ വിശ്വാസിയുടെ മനസില്‍ പിശുക്ക് കുറഞ്ഞുവരികയും കൂടെ കൂടെ ഹൃദയം പരിശുദ്ധമാകുകയും ചെയ്യുന്നു. അപ്രകാരം തന്നെ സക്കാത്തായി നല്‍കാന്‍ ബാധ്യതപ്പെട്ട വിഹിതത്തില്‍ മുതലിന്റെ ഉടമക്ക് ഉടമാവകാശമേയില്ല. അത് പാവപ്പെട്ടവന്റേതാണ്. അതു നല്‍കാതിരിക്കല്‍ മൊത്തം ധനത്തെ മലിനപ്പെടുത്തുന്നതുമാണ്. പ്രസ്തുത വിഹിതം നല്‍കുന്നതോടെ ബാക്കി ധനം പരിശുദ്ധമായി തീരുന്നു അപ്പോള്‍ സക്കാത്ത് ധനികന്റെ മനസ്സിനെ പിശുക്കില്‍ നിന്നും ശുദ്ധീകരിക്കുകയും ധനത്തെ അതിന്റെ ഹഖില്‍നിന്ന് സംസ്‌ക്കരിക്കുകയും ചെയ്യുന്നു.
സക്കാത്തുമൂലം കൈവരുന്ന നേട്ടങ്ങളെപ്പറ്റി ധാരാളം ഖുര്‍ആന്‍ വാക്യങ്ങളും പ്രവാചക വചനങ്ങളും വന്നിട്ടുണ്ട്. അപ്രകാരം തന്നെ ധനമുണ്ടായിട്ടും ക്രമപ്രകാരം സക്കാത്ത് നല്‍കാത്തവര്‍ നേരിടേണ്ടി വരുന്ന കഠിന കഠോര ശിക്ഷയെക്കുറിച്ച് താക്കീതു ചെയ്യുന്ന ആയത്തുകളും ഹദീസുകളും കാണാവുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക 'അല്ലാഹു അവര്‍ക്ക് കൊടുത്ത അവന്റെ അനുഗ്രഹത്തില്‍ അവര്‍ പിശുക്കുകാണിക്കുന്നത് അവര്‍ക്ക് നല്ലതാണെന്ന് അവര്‍ വിചാരിക്കേണ്ട. പക്ഷേ അതവര്‍ക്ക് നാശമാണ്. ഏതൊന്നില്‍ അവര്‍ പിശുക്ക് കാണിച്ചുവോ അതിനെ അവര്‍ക്ക് അന്ത്യനാളില്‍ കഴുത്തില്‍ ആഭരണമാക്കപ്പെടുന്നതാണ്'. ഈ സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് നബി(സ)പറയുന്നു. 'അല്ലാഹു ഒരാള്‍ക്ക് സമ്പത്ത് നല്‍കുകയും അവര്‍ അതിന്റെ സക്കാത്ത് നല്‍കാതിരിക്കുകയും ചെയ്താല്‍ അന്ത്യദിനത്തില്‍ അവന്റെ സമ്പത്ത് കഠിനവിഷമുള്ള സര്‍പ്പമായി പരിവര്‍ത്തിക്കപ്പെടും. അവന്റെ കണ്ഠത്തില്‍ വളയമായി ചാര്‍ത്തപ്പെടുന്ന ആ ഭീകര സര്‍പ്പം അവന്റെ വായയുടെ രണ്ടുഭാഗവും കടിച്ചുകീറിക്കൊണ്ടിരിക്കും. ഞാനാണ് നീ സൂക്ഷിച്ചുവെച്ച ധനം. ഞാനാണ് നിന്റെ സമ്പത്ത്. എന്നിങ്ങനെ ആ സര്‍പ്പം പറയും' (ബുഖാരി-മുസ്‌ലിം). അശരണരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്ന വിധമാണ് സക്കാത്തിന്റെ ക്രമീകരണം. സക്കാത്ത് സംവിധാനം കാര്യക്ഷമമാക്കിയാല്‍ നമ്മുടെ സാമൂഹിക-സാമ്പത്തിക രംഗത്ത് അത് വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കും.
(എസ്.വൈ.എസ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago