സോളാര്‍: വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സോളാര്‍ കേസ് പൊടിതട്ടിയെടുത്ത് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ വ്യക്തിഹത്യ നടത്താനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോപണം ഉന്നയിച്ചയാളുടെ വിശ്വാസ്യത എന്താണെന്നോ അവരുടെ പേരില്‍ എത്ര കേസുകളുണ്ടെന്നോ എന്നുപോലും പരിഗണിച്ചിട്ടില്ല. പ്രളയത്തെക്കാള്‍ മഹാദുരന്തമാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെപ്പോലും സര്‍ക്കാര്‍ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റുകയാണ്. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാരും മുഖ്യമന്ത്രിയും ഇനിയെങ്കിലും സ്വീകരിക്കണം. നിയമ നിര്‍മാണത്തിന് അടിയന്തരമായി നിയമസഭ വിളിച്ചു ചേര്‍ക്കണം. ശബരിമലയില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന ഡി.ജി.പിയുടെ പ്രസ്താവന കുറ്റസമ്മതമാണ്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കുറ്റകരമായ വീഴ്ച വരുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."