ഏഴ് വര്‍ഷമായി റമദാന്‍ വ്രതമെടുത്ത് രഘു നല്ലയില്‍
അന്തിക്കാട്: റമദാനില്‍ നിയ്യത്ത് വെച്ച് അത്താഴമുണ്ട് വിശ്വാസികള്‍ക്കൊപ്പം വ്രതമെടുത്ത് അവരൊടൊപ്പം മസ്ജിദ് കോപൗണ്ടില്‍ നോമ്പ് മുറിച്ച് അന്തിക്കാടിന് പുതിയ സൗഹൃദമെഴുതുകയാണ് അന്തിക്കാട് സ്വദേശിയും പൂര്‍ണ്ണമായും ഹൈന്ദവ ദൈവ വിശ്വാസിയുമായ രഘുനല്ലയില്‍. ഇദ്ദേഹം ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ വ്യക്തി കൂടിയാണ്. എല്ലാ വര്‍ഷവും ബ്രദേഴ്‌സ് അന്തിക്കാട് അയ്യപ്പന്‍ വിളക്ക് സംഘത്തിന് വേണ്ടി കഴിഞ്ഞ 25 വര്‍ഷമായി ദേശവിളക്ക് മഹോത്സവത്തില്‍ വാവര് സ്വാമിക്കായി തുള്ളുന്നതും ഇദ്ദേഹമാണ്.
പ്രവാസ ജീവിതം നയിക്കുമ്പോഴും വാവര് സ്വാമിക്ക് തുള്ളാന്‍ ഇദ്ദേഹം കൃത്യമായി എത്തിയിരുന്നു. കൂടാതെ സാമൂഹ്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാള്‍ കൂടിയാണ്. ഇദ്ദേഹം പ്രവാസിയായിരുന്ന കാലത്താണ് ഏഴ് വര്‍ഷം മുമ്പ് റമദാന്‍ നോമ്പ് എടുത്ത് തുടങ്ങിയത്.അന്ന് ഭാര്യക്ക് ക്യാന്‍സര്‍ അസുഖമാണെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു. എല്ലാ ദൈവങ്ങളും ഒന്നാണെന്ന സത്യം തിരിച്ചറി നാളുകള്‍ കൂടിയാണ് കടന്ന് പോയത്. അമ്പലത്തില്‍, ചര്‍ച്ചില്‍, മസ്ജിദില്‍ എവിടെ പ്രാര്‍ഥിച്ചാലും കേള്‍ക്കുന്നതും നീതി ലഭ്യമാക്കുന്നതും മറ്റും ഒരേ ദൈവമന്നെ പരമമായ സത്യവും തിരിച്ചറിഞ്ഞു വെന്നും രഘു നല്ലയില്‍ പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിക്കുമ്പോള്‍ ഒരു റമദാന്‍ നാളിലാണ് നാട്ടില്‍ ഭാര്യ'ജയശ്രീക്ക് ക്യാന്‍സറാണെന്ന വിവരം കിട്ടുന്നത്. അന്നത്തെ കാലത്ത് ക്യാന്‍സര്‍ വന്നാല്‍ പിന്നെ മരണമാണെന്ന ധാരണ പരന്ന സമയം കൂടിയായിരുന്നുവെന്നും രഘു ഓര്‍ത്തെടുത്തു.
അന്ന് മനസില്‍ ദൃഢനിശ്ചയമെടുത്ത് ആരംഭിച്ചതാണ് റമദാന്‍ നോമ്പ്. പിന്നീട് ഇത് വരെയും റമദാന്‍ നാളുകളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമായി. മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് കയറി വന്ന ഭാര്യ ജയശ്രീ പുലര്‍ച്ചെ അന്തിക്കാട് ജുമാ സ്ജിദില്‍ നിന്ന് സുബ്ഹി ബാങ്കൊലി മുഴങ്ങും മുമ്പേ അത്താഴത്തിനുള്ള ചുടു ദോശ ഭര്‍ത്താവിന് ചുട്ടുകൊടുത്ത് സഹായിയായി നില്‍ക്കും. പ്രിയങ്ക, ശ്രീരാം എന്നിവര്‍ മക്കളാണ്. കോണ്‍ഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് കൂടിയായ രഘു നല്ലയില്‍ ,നിലവില്‍ മണ്ഡലം കമ്മിറ്റി ഓഫീസ് സെക്രട്ടറി ഹൗസിംഗ് ബോര്‍ഡ് സഹകരണ സംഘം പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഗള്‍ഫില്‍ നോമ്പെടുക്കുന്ന വിവരം അറിഞ്ഞ ബഹ്‌റൈനിയായി സ്‌പോണ്‍സര്‍ അത്താഴം കഴിക്കുന്നതിനും നോമ്പ് തുറക്കുന്നതിനുമുള്ള സ്വാദിഷ്ടമായ ഭക്ഷണം താമസസ്ഥലത്തിന് സമീപത്തെ ഹോട്ടലില്‍ തയ്യറാക്കി തന്നത് വലിയ ആശ്വാസമായിരുന്നതായി രഘു നല്ലയില്‍ നന്ദിയോടെ സ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."