മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്ത് കോര്‍പ്പറേറ്റ് മുതലാളിമാരെ സൃഷ്ടിക്കുന്നു
ആലത്തൂര്‍: കശാപ്പ് നിയന്ത്രണം ജൂണ്‍ മൂന്നു മുതല്‍ 10 പ്രതിഷേധ വാരം വിജയിപ്പിക്കുക, കന്നുകാലി കശാപ്പു നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പ്രതിഷേധ വാരം ജനകീയ കൂട്ടായ്മയിലൂടെ വിജയിപ്പിക്കാന്‍ കെ.ഇ. ഇസ്്മയില്‍ ആഹ്വാനം ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം ജനങ്ങള്‍ക്ക് മാംസാഹാരം ലഭിക്കാത്ത സ്ഥിതിയുണ്ടാക്കും. മൃഗസംരക്ഷണമെന്നത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പെടുത്തുന്നതിനാല്‍ ഈ തീരുമാനം സംസ്ഥാനത്തിന്റെ അധികാരത്തിലും രാജ്യത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആഹാരരീതിയിലുമുള്ള കടന്നുകയറ്റമാണെന്നും ജനങ്ങളുടെ ഭക്ഷണ രീതിയില്‍ കൈകടത്താനുള്ള അവകാശം സര്‍ക്കാറിനില്ലെന്നും ഇതിനെതിരായി ശക്തമായ പ്രതികരണത്തിന് സി.പി.ഐ പ്രതിഷേധവാരം ആചരിക്കുമെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ രാജിവെച്ച് സി.പി.ഐയില്‍ ചേര്‍ന്നവരുടെ കൂട്ടായ്മ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."