കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്ല
പുതുനഗരം: പുതുനഗരത്തും കൊടുവായൂരിലും പകര്‍ച്ചപനി പടരുന്നു. സ്വൗകര്യങ്ങളില്ലാതെ കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രം. പുതുനഗരം, പ്ലാത്തൂര്‍, കുളത്തുമേട്,വട്ടാരം നവക്കോട്, പിട്ടുപീടിക, പല്ലാവൂര്‍, കാക്കയൂര്‍ എന്നിവിടങ്ങളിലാണ് പകര്‍ച്ചപനി വ്യാകമായത്. ഇതില്‍ ഡെങ്കി പനികളായി മാറുന്ന പകര്‍ച്ചപനികളുമുണ്ട്. പുതുനഗരത്ത് പ്രാഥമികാരോഗ്യകേന്ദ്രമുണ്ടെങ്കിലും കിടത്തി ചികിത്സയില്ലാത്തതിനാല്‍ രോഗികള്‍ കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തെയാണ് സമീപിക്കുന്നത്. എന്നാല്‍ കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ദിനം പ്രതി 400ല്‍ അധികം രോഗികള്‍ എത്തുന്നതിനാല്‍ കിടത്തി ചികിത്സ നടത്താന്‍ മതിയായ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്
തേങ്കുറുശ്ശി, പുതുനഗരം, പെരുവെമ്പ്, പല്ലശ്ശന, പ്രദേശങ്ങളില്‍നിന്ന് എത്തുന്ന രോഗികള്‍ക്ക് കിടത്തി ചികിത്സ നടത്താന്‍ പൂര്‍ണ സജ്ജീകരണം ഒരുക്കണമെന്ന് ആവശ്യം നടപ്പാകാത്തതാണ് പ്രതിസന്ധി രൂക്ഷമാകുന്നതിനു കാരണമായത്. പുരുഷന്‍മാര്‍ക്കു, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി പ്രത്യേക വാര്‍ഡുകള്‍ ഉണ്ടെങ്കിലും സ്റ്റാഫ് നഴ്‌സുമാരുടെ കുറവും അനുബന്ധ ജീവനക്കാരുടെ കുറവുമാണ് കിടത്തിചികിത്സ സജീവമാക്കുവാന്‍സാധിക്കാത്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശെല്‍വരാജ് പറയുന്നു.
എന്നാല്‍ മതിയായ ജീവനക്കാരില്ലായെന്ന പേരില്‍ രോഗികളെ ജില്ലാ ആശുപത്രിയിലേക്ക് അയക്കുന്നപ്രവണത വര്‍ധിച്ചതിനാല്‍ സാധാരണക്കാര്‍ക്ക് പ്രയാസം ഇരട്ടിയായിരിക്കുകയാണ്. നിലവില്‍ അഞ്ച് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ അഞ്ച് സ്റ്റാഫ് നഴ്‌സുമാരുടെ സേവനം അത്യാവശ്യമാണ്. പകര്‍ച്ചപ്പനികേസുകള്‍ കണക്കിലെടുത്ത് ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."