അന്ന് ഉപേക്ഷിച്ചു, ഇന്ന് കെട്ടിപ്പിടിക്കാനെത്തി; പാട്ട് പാടി ഹിറ്റായ അമ്മയെ തേടി 10 വര്‍ഷത്തിനു ശേഷം മകളെത്തി
കൊല്‍ക്കത്ത: സാമൂഹ്യ മാധ്യമങ്ങളിലൂടെ പാടി ഹിറ്റായ രാണു മോണ്ടാലിനെ തേടി ബോളിവുഡ് ലോകമെത്തിയപ്പോള്‍ പത്തു വര്‍ഷം മുന്‍പ് ഉപേക്ഷിച്ചു പോയ മകളും തിരിച്ചെത്തി. ദാരിദ്ര്യകാലത്ത് തന്നെ ഉപേക്ഷിച്ച പോയ മകള്‍ സതിയാണ് ഇപ്പോള്‍ തിരിച്ചെത്തിയത്.
ഇത്രയും കാലം തന്നെ വിട്ടുപോയ മകളെ അവഗണിക്കാന്‍ പക്ഷെ, അമ്മയ്ക്കായില്ല. അവര്‍ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു കൂടെക്കൂട്ടി. ഒപ്പം, മകള്‍ തിരിച്ചെത്തിയതില്‍ വലിയ സന്തോഷം അറിയിക്കുകയും ചെയ്തു.
Just listen this song❤ she can fail many Best singers of bollywood. An old lady who was working as poor outside train n all.
— Nidhi ?? (@NidhiLovesG0D) August 23, 2019
NOW after getting viral on social media she is recording song and #HimeshReshammiya helped her. ❤
INDIA IS FULL OF TALENTS only opportunities needed pic.twitter.com/1bn4R5Ct50
മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയില്‍വേ സ്റ്റേഷനിലിരുന്ന് എക് പ്യാര് കാ നഗ്മാ എന്ന ലതാ മങ്കേഷ്കറുടെ പാട്ടു പാടിയതോടെയാണ് രാണു സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. മധുരമായ ശബ്ദത്തിനുടമയായ രാണുവിനെ തേടി പിന്നാലെ നിരവധി അവസരങ്ങളെത്തി. ഒടുവില്‍ ഹിമേഷ് റെഷമിയുടെ ചിത്രത്തിലൂടെ പിന്നണി ഗായികയായും അരങ്ങേറ്റം കുറിച്ചു. തേരി മേരി.. എന്നു തുടങ്ങുന്ന പാട്ടിന്റെ സ്റ്റുഡിയ വീഡിയോയും ഇതിനകം ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."