മോദിയെ പ്രശംസിച്ചിട്ടില്ലെന്ന് ശശി തരൂര്‍
മോദിയെ പ്രശംസിച്ചിട്ടില്ലെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മോദി സ്തുതിപാഠകനായി തന്നെ ചിത്രീകരിച്ചെന്നും മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതാണെന്ന് പറയുകയാണ് ചെയ്തതെന്നും എന്നാല്‍ മാത്രമെ അദ്ദേഹത്തിന്റെ തെറ്റുകളെ വിമര്‍ശിക്കാനാവുവെന്നും ശശി തരൂര്‍ കെ.പി.സി.സിക്ക് വിശദീകരണം നല്‍കി.
മോദിയെ താന്‍ വിമര്‍ശിച്ചതിന്റെ പത്ത് ശതമാനം പോലും കേരളത്തിലെ നേതാക്കള്‍ വിമര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റകെട്ടായി തിരിച്ചുവരണമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു തരൂര്‍ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദമാവുകയായിരുന്നു. ജയറാം രമേശിന് പിന്നാലെ അഭിഷേക് മനു സിംഗ്‌വിയും മോദിയെ അനുകൂല പ്രസ്താവന നടത്തിയിരുന്നു.
എന്നാല്‍ ജയറാം രമേശും അഭിഷേക് മനു സിംഗ്‌വിയും പൊതു വേദികളിലാണ് അഭിപ്രായം പറഞ്ഞതെന്നും താന്‍ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു. 2014നും 2019നും ഇടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിത്.' എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്. പിന്നാലെ
നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നും പറഞ്ഞ് തരൂര്‍ രംഗത്തെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."