വകുപ്പുതലത്തിലും ഇനി ഓണ്‍ലൈന്‍ പരീക്ഷകള്‍
തിരുവനന്തപുരം: വകുപ്പുതലത്തിലും ഇനി മുതല്‍ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. വിവരണാത്മക പരീക്ഷകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് സമ്പ്രദായത്തില്‍ മൂല്യനിര്‍ണയം നടത്തി വിജയിച്ചതിനാല്‍ കൂടുതല്‍ വിവരണാത്മക പരീക്ഷകള്‍ ഒ.എസ്.എം രീതിയില്‍ നടത്താനും യോഗം തീരുമാനിച്ചു.
ഇടുക്കി ജില്ലയില്‍ നീതിന്യായ വകുപ്പില്‍ പ്രോസസ് സര്‍വര്‍ (ഒന്നാം എന്‍.സി.എ-എല്‍.സി.) തസ്തികയിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ (ഗവ. ആയുര്‍വേദ കോളജുകള്‍) വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (ഒന്നാം എന്‍.സി.എ -മുസ്ലിം) തസ്തികയിലേക്ക് അഭിമുഖം നടത്താനും തീരുമാനിച്ചു.
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് തസ്തികയ്ക്കായ് (രണ്ടാം എന്‍.സി.എ-ധീവര ഒ.എക്സ് ) യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാത്തതിനാല്‍ മാതൃറാങ്ക് പട്ടികയില്‍ നിന്നും മറ്റു പിന്നാക്ക വിഭാഗം ഉദ്യോഗാര്‍ഥികളെ നിയമനത്തിന് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."