രാഹുല്‍ഗാന്ധിയുടെ അറസ്റ്റ് ; കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി
പാലക്കാട്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ഡി.സി.സി ഓഫിസില്‍നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. വി.കെ. ശ്രീകണ്ഠന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനമാണ് രാഹുല്‍ഗാന്ധിയുടെ അറസ്റ്റിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താമെന്നുള്ള വ്യാമോഹം നടപ്പാകില്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ ഇതിനെതിരേ ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കര്‍ഷകരുടെ ഈ സമരകൂട്ടായ്മയ്ക്ക് കോണ്‍ഗ്രസ് പ്രസ്ഥാനം പൂര്‍ണമായി പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. വിജയരാഘവന്, സി. ചന്ദ്രന്, സി.വി. ബാലചന്ദ്രന്, സി.പി. മുഹമ്മദ്, കെ.എ. ചന്ദ്രന്, വി.സി. കബീര്‍, എ. രാമസ്വാമി, വിജയന് പൂക്കാടന്‍, ശാന്താ ജയറാം, പി.വി. രാജേഷ്, കെ.എസ്.ബി.എ തങ്ങള്‍, സി.എച്ച്. ഷൗക്കത്തലി, എം.ആര്. രാമദാസ്, കെ. അപ്പു, സി. ബാലന്, പി. ബാലന്, എ. ബാലന്, പി.വി. മുഹമ്മദലി, സി. അച്യുതന്, ഷൊര്‍ണൂര്‍ വിജയന്, സരസ്വതി, വി. രാമചന്ദ്രന്, കെ. ഭവദാസ്, കെ.എസ്. ജയഘോഷ്, അംബുജാക്ഷന്, വി.കെ.പി. വിജയനുണ്ണി, കെ.ഐ. കുമാരി, കെ.ജി. എല്‍ഡോ, എസ്. കൃഷ്ണദാസ്, വി.കെ. ശ്രീകൃഷ്ണന്, പ്രകാശ് കാഴ്ചപറമ്പില്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."