മയക്കുമരുന്നിന് അടിമയായ മകളെ ലഹരിയില്‍ നിന്ന് രക്ഷിക്കാന്‍ വീട്ടില്‍ ചങ്ങലയില്‍ ബന്ധനസ്ഥയാക്കി മാതാവ്
അമൃത്‌സര്‍: മയക്കുമരുന്നിന് അടിമയായ സ്വന്തം മകളെ ലഹരിയില്‍ നിന്നും രക്ഷിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ വീട്ടില്‍ ചങ്ങലക്കിട്ട് മാതാവ്. പഞ്ചാബിലെ അമൃത്‌സറിലാണ് ഈ ദയനീയ സംഭവം.
ലഹരി നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊള്ളുന്നതിനിടെ പുറത്തുവന്ന ഈ വാര്‍ത്ത സര്‍ക്കാരിന് തന്നെ ചീത്തപ്പേരായിരിക്കുകയാണ്. വാര്‍ത്ത പ്രചരിച്ചതോടെ സ്ഥലത്തെ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുര്‍ജിത് സിങ് ഉജ്‌ല ഇവരുടെ വീട്ടിലെത്തി മകള്‍ക്കാവശ്യമായ വൈദ്യസഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കി.
മയക്കുമരുന്നിന് അടിമയായ തന്റെ മകള്‍ക്ക് ലഹരിയില്‍ നിന്നും മുക്തിനേടാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. പ്രദേശത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡീഅഡിക്ഷന്‍ സെന്ററില്‍ മൂന്ന് തവണ താന്‍ മകളെ പ്രവേശിപ്പിച്ചു. എന്നാല്‍ എല്ലാ പ്രാവിശ്യവും നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം അവര്‍ ഡിസ് ചാര്‍ജ്ജ് ചെയ്യും. എങ്ങനെയാണ് മയക്കുമരുന്നിന് അടിമയായ ഒരാളെ നാല് ദിവസത്തെ ചികിത്സക്ക് ശേഷം പറഞ്ഞയക്കാനാകുക എന്നും ഇവര്‍ ചോദിക്കുന്നു.
പഞ്ചാബില്‍ നിലവില്‍ ലഹരിക്ക് അടിപ്പെട്ട സ്ത്രീകളെ സംബന്ധിച്ചുള്ള ഒരു കണക്കും നിലവിലില്ല. സ്്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഒരു ലഹരിമുക്ത കേന്ദ്രം മാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ലഹരിക്കടിമപ്പെട്ട് 160 പേരാണ് മരിച്ചത്. 2015ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ലഹരി ഉപയോഗിക്കുന്നതും ചികിത്സ ആവശ്യമുള്ളതുമായ 3.2 ലക്ഷം ആളുകളെങ്കിലും പഞ്ചാബില്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ പുതിയ കണക്ക് പ്രകാരം ഇത് 7.2 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."