HOME
DETAILS

രാകേഷ് അസ്താന ഉള്‍പ്പെട്ട കൈക്കൂലി കേസില്‍ ആദ്യ അറസ്റ്റ്

  
backup
October 22 2018 | 20:10 PM

546545


ന്യൂഡല്‍ഹി: മാട്ടിറച്ചി കയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിയില്‍നിന്നു കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താന പ്രതിയായ കേസില്‍ ആദ്യ അറസ്റ്റ്. സി.ബി.ഐ ഡല്‍ഹി യൂനിറ്റിലെ ഡിവൈ.എസ്.പി ദേവേന്ദര്‍ കുമാര്‍ ആണ് അറസ്റ്റിലായത്. സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി സനാ സതീഷിന്റെ മൊഴി പ്രകാരമാണ് അറസ്റ്റ്. മുഈന്‍ ഖുറേഷിക്കെതിരായ കേസിന്റെ അന്വേഷണ ചുമതല അസ്താന നേതൃത്വം നല്‍കുന്ന പ്രത്യേക സംഘത്തിന്(എസ്.ഐ.ടി) ആയിരുന്നു.
ഈ സംഘത്തിലെ അംഗമാണ് ഇന്നലെ അറസ്റ്റിലായ ദേവേന്ദര്‍കുമാര്‍. ഖുറേഷിക്കെതിരായ കേസ് ഒതുക്കാന്‍ അസ്താന മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് സതീഷിന്റെ മൊഴി. ദുബൈയിലെ വ്യവസായികളായ മനോജ് പ്രസാദ്, സഹോദരന്‍ സോമേഷ് പ്രസാദ് എന്നിവര്‍ കൂടി പ്രതികളാണ് ഈ കേസില്‍. കൈക്കൂലിയുടെ ഇടനിലക്കാരാണിവര്‍. ഇന്ത്യന്‍ ചാരസംഘടന റോയിലെ അഡിഷനല്‍ സെക്രട്ടറി സാമന്ത്കുമാര്‍ ഗോയലും കേസില്‍ ആരോപണവിധേയനാണ്.
അതേസമയം, സി.ബി.ഐയുടെ ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ക്കും ഇന്നലെ ഡല്‍ഹി സാക്ഷ്യംവഹിച്ചു. രാജ്യത്തെ ഏറ്റവും വിശ്വസ്തതയുള്ള സവിശേഷ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥനായ ദേവേന്ദറിന്റെ ഓഫിസിലും വസതിയിലും സി.ബി.ഐ തന്നെ പരിശോധന നടത്തി.
പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും ഒരു ഐപാഡും മുഈന്‍ ഖുറേഷിയുടെ കേസുമായി ബന്ധപ്പെട്ട രേഖകളും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതിനു ശേഷമാണ് ദേവേന്ദറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മയെ വിളിപ്പിച്ചു. സി.ബി.ഐയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി അദ്ദേഹത്തിനു നിര്‍ദേശം നല്‍കി. സംഭവത്തിന്റെ വസ്തുതയെന്തെന്ന് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ അസ്താനയെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൈക്കൂലി കേസ് അന്വേഷണത്തില്‍ അസ്താനയെ പ്രതിചേര്‍ത്തതിന് പിന്നാലെ സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ 12ഓളം പരാതികളുമായി അസ്താന കാബിനറ്റ് സെക്രട്ടറിയെ സമീപിച്ചു.
ഗുജറാത്ത് കേഡര്‍ ഐ.പി.എസ്സുകാരനായ അസ്താന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തക്കാരനായാണ് അറിയപ്പെടുന്നത്. സി.ബി.ഐയിലെ അധികാരഘടനയില്‍ ഒന്നാമനായ അലോക് വര്‍മ്മയും രണ്ടാമനായ രാകേഷ് അസ്താനയും തമ്മിലുള്ള ശീതസമരം മുറുകിയിരിക്കെയാണ് പുതിയ സംഭവങ്ങള്‍. ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട റെയില്‍വേ ഹോട്ടല്‍ കുംഭകോണം, പി. ചിദംബരത്തിനും മകനുമെതിരായ കേസ്, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട് തുടങ്ങിയ സുപ്രധാന കേസുകള്‍ സി.ബി.ഐയില്‍ കൈകാര്യം ചെയ്തുവന്ന അസ്താന മോദിയെക്കൂടാതെ ബി.ജെ.പി നേതൃത്വത്തിനും അഭിമതനാണ്.
ഈ സാഹചര്യത്തില്‍ സി.ബി.ഐ മുന്‍പാകെയുള്ള ചില പ്രത്യേക കേസുകളില്‍ അസ്താന ഇടപെടല്‍ നടത്തുന്നതായി അലോക് വര്‍മ്മ ആരോപിച്ചിരുന്നു. അതേസമയം, രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുളള ഉപകരണമായി സി.ബി.ഐയെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago