ആദ്യ ഉംറ സംഘം ശനിയാഴ്ച്ച പുണ്യ ഭൂമിയിലെത്തും; ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 1.9 കോടി തീര്‍ഥാടകരെ
മക്ക: ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനത്തില്‍ തുടക്കമായി. ആദ്യ ഉംറ സംഘം മുഹറം ഒന്നിന് പുണ്യഭൂമിയിലിറങ്ങും. സഊദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉംറ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം എല്ലാവിധ ഒരുക്കങ്ങളും പൂര്ത്തിയാക്കിയിണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജിദ്ദയില്‍ ആരംഭിച്ച ഉംറ ഫോറം, എക്സിബിഷന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് ഉദ്ഘാടനം ചെയ്തു.
അതേസമയം, അടുത്ത ഉംറ സീസണില്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലേറെ തീര്‍ഥാടകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉംറ കാര്യങ്ങള്‍ക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു. അടുത്ത സീസണില്‍ വിദേശ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇരുപതു ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."