HOME
DETAILS
MAL
ആമസോണ്‍: ഓഗസ്റ്റില്‍ നശിച്ചത് ഹോങ്കോങിനോളം വിസ്തൃതിയുള്ള കാട്
backup
August 28 2019 | 18:08 PM
ബ്രസീലിയ: 2015ല്‍ പുതിയ മോണിറ്ററിംഗ് സംവിധാനം നിലവില്‍വന്നശേഷം ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണം ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സര്‍ക്കാരിനു കീഴിലുള്ള സാറ്റലൈറ്റ് മോണിറ്ററിംഗ് ഏജന്‍സിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളില്‍ ഈ മാസത്തിന്റെ ആദ്യ 26 ദിവസങ്ങളില്‍ മാത്രം 1,114.8 ചതുരശ്ര കിലോമീറ്റര്‍ ആണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. അതില്‍ ഇപ്പോള്‍ നടന്നുകൊïിരിക്കുന്ന തീപിടിത്തത്തിന്റെ വിവരങ്ങള്‍ ഉള്‍പെടുത്തിയിട്ടില്ല.
2015ല്‍ 'ഡിറ്റര്‍ബി സാറ്റലൈറ്റ് സിസ്റ്റം' സജ്ജീകരിച്ചിരുന്നു. ഈ വര്‍ഷം മാത്രം 10,000 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് തരിശാക്കി മാറ്റിയതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."