ഹര്‍ത്താല്‍ പൂര്‍ണ്ണം; സന്നദ്ധ സേവകര്‍ രംഗത്തിറങ്ങി
മെഡിക്കല്‍ കോളേജ്: കഴിഞ്ഞ ദിവസം ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയെങ്കിലും മെഡിക്കല്‍ കോളേജ് പരിസരവും പഴയതു പോലെ തന്നെ.
ഹര്‍ത്താല്‍ അനുകൂലികള്‍ ഉള്ളൂര്‍ ഭാഗത്ത് ലോറി തടഞ്ഞു നിര്‍ത്തി കേടു വരുത്തിയെങ്കിലും മറ്റു അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ലോറി കേടു വരുത്തിയ സംഭവത്തില്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പൊലിസ് പറഞ്ഞു.
ഹര്‍ത്താല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള രോഗികള്‍ക്കും കൂട്ടിരുപ്പുകാര്ക്കിടയിലും ആശങ്കയുയര്‍ത്തിയെങ്കിലും വാഹന യാത്രികര്‍ക്കും ഹോട്ടലുകാര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല.
ആംബുലന്‍സ് സര്‍വിസുകള്‍ പഴയതുപോലെ നടന്നു. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പൊതിച്ചോറുകള്‍ കുടിവെള്ളം തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി ജന പ്രതിനിധികള്‍ എന്നിവര്‍ ആശുപത്രിയില്‍
എത്തിയിരുന്നു. സുരക്ഷാജീവനക്കാരെ ആശുപത്രി പരിസരങ്ങളില്‍ വിന്യസിച്ചിരുന്നു. മെഡിക്കല്‍ കോളജ് പൊലിസ് പെട്രോളിംങ് നടത്തി.
ഹര്‍ത്താല്‍ ആയിരുന്നെങ്കിലും സന്ദര്‍ശകര്‍ക്ക് യാതൊരു തടസവും ഉണ്ടായില്ല. എല്ലാ മെഡിക്കല്‍ സ്റ്റോറുകളും തുറന്നു പ്രവര്‍ത്തിച്ചു. തമ്പാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളജിലേക്ക് എത്തേണ്ട രോഗികളെയും അവരുടെ ബന്ധക്കളെയും ചില ഓട്ടോ തൊഴിലാളികള്‍ അവരെ സൗജന്യമായി ആശുപത്രിയില്‍ എത്തിച്ചു.
കൂടാതെ ഹര്‍ത്താലുകള്‍ ബന്ധപ്പെട്ടു മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലന്നു മെഡിക്കല്‍ കോളജ് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."