തമിഴും പേശും പച്ചപ്പനംതത്ത
പാലക്കാട്: ഈ പച്ചപ്പനംതത്ത തമിഴും പേശും. ഒരു വയസേയുള്ളു മീനു എന്നതത്തക്കിളിക്ക്. മുതലമട വെള്ളാരംകടവ് സ്‌നേഹം ആശ്രമത്തിന് സമീപമുള്ള ആദിവാസി കോളനിയിലെ സരസുവിന്റെ ഓമനയാണ് മീനു. ഈ വീട്ടില്‍ ആരെങ്കിലും എത്തിയാല്‍ അവള്‍ ഉടനെ വിളിച്ചു പറയും. ആളുകള്‍ വരുന്നുവെന്ന്. തമിഴിലും, മലയാളത്തിലും എന്തു ചോദിച്ചാലും അവള്‍ പറയും. പരിചയമില്ലാത്തവര്‍ വന്നാല്‍ ഒന്നും മിണ്ടാതെ പതുങ്ങിയിരിക്കും. വീട്ടില്‍ വരുന്നവര്‍ തിരിച്ചുപോകുമ്പോള്‍ ടാറ്റ ടാറ്റ എന്നുച്ചത്തില്‍ പറയുന്നതും പതിവാണ്.
ഒരു വര്‍ഷം മുന്‍പ് പെരുമാട്ടി പ്ലാച്ചിമടയിലെ സരസുവിന്റെ ബന്ധു വീട്ടില്‍നിന്ന് തൂവലുകള്‍ മുളക്കാത്ത പ്രായത്തില്‍ കൊണ്ടുവന്നതാണിവളെ. ചോറും പാലുമൊക്കെ കൊടുത്ത് വളര്‍ത്തി. സംസാരിക്കാനും പഠിപ്പിച്ചു. സരസുവിന്റെ വീട്ടുകാരെ വിട്ട് മീനു എവിടേക്കും പോകില്ല. രാത്രി മാത്രമേ കൂട്ടിനകത്ത് കയറി കിടക്കാറുള്ളു. പകല്‍ സമയത്ത് തുറന്നുവിട്ടാലും എവിടേക്കും പോകാറില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."