ജോലി വാഗ്ദാനം നടത്തി കോടികള്‍ തട്ടിയ കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍
നെയ്യാര്‍ഡാം : സൈന്യത്തിലും വിദേശത്തും ജോലി വാഗ്ദാനം നടത്തുകയും വിവിധ പൊതു മേഖല ബാങ്കുകളുടേയും റെയില്‍വേയുടേയും വ്യാജ നിയമന ഉത്തരവ് നിര്‍മിച്ച് കേരളത്തിലും കര്‍ണ്ണാടകത്തിലും കോടികള്‍ തട്ടിയെടുത്ത കേസ്സില്‍ മൂന്ന് പ്രധാന പ്രതികള്‍ അറസ്റ്റില്‍.
കേസ്സിലെ രണ്ടാം പ്രതി ചെട്ടികുളങ്ങര കൈതവടക്കുംമുറി ചതൂര്‍ ശ്രീരാഗം വീട് അഡ്രസ് ഉള്ളതും ഇപ്പോള്‍ ത്യശൂര്‍ അയ്യന്തോള്‍ മുരുക നഗര്‍ ബി എച്ച് യു നാല് അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റ് നമ്പര്‍ ബി 3 ല്‍ താമസിച്ചു വരുന്ന ഗീതാരാജഗോപാല്‍ എന്ന ഗീതാറാണിയും സഹായികളായ രണ്ടു പേരുമാണ് പിടിയിലായത്. തൃശൂര്‍ കില്ലന്നൂര്‍ മലവായി കരാത്ര വീട്ടില്‍ ജോയി, തിരുവനന്തപുരം പേട്ട പ്രകാശ് എന്നിവരെയാണ് പിടികൂടിയത്.
ഈ കേസ്സിലെ ഒന്നാം പ്രതി സന്തോഷിനെയും മറ്റ് പ്രതികളായ സഹായം മേരി, മോഹന്‍ ആന്റണി എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇവര്‍ റിമാന്റിലാണ്.
എന്നാല്‍ഇവരെ കുരുക്കിയതും സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ്.
അറസ്റ്റ് ചെയ്യുന്ന സമയത്ത് ഗീതാറാണിയുടെ ബാഗില്‍ നിന്നും അനവധി രേഖകളും റെയില്‍വേയുടേയും വിവിധ ബാങ്കുകളുടേയും പേരില്‍ നിര്‍മിച്ച അനവധി വ്യാജ നിയമന ഉത്തരവും കണ്ടെത്തി. ഇതിനോടൊപ്പം ചെറുപ്പക്കാരുടെ അക്കൗണ്ട് നമ്പരും അതില്‍ പണം പിന്‍വലിച്ച രേഖകളും കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ 12 വര്‍ഷങ്ങളായി ഇവര്‍ നടത്തിയ 20 കോടി യോളം വരുന്ന തട്ടിപ്പിന്റെ കഥകളും പുറത്തു വന്നിട്ടുണ്ട്. വ്യാജ ഉത്തരവ് നല്‍കി പറ്റിച്ചതാണ് അധികവും. അത് കേരളത്തില്‍ ഇങ്ങ് പാറശ്ശാല മുതല്‍ കാസര്‍കോട് വരെ നീണ്ടു കിടക്കുകയാണ്. ഗീതാറാണിയുടെ തട്ടിപ്പിന് 15 വര്‍ഷത്തെ ചരിത്രമുണ്ട്. ചെട്ടികുളങ്ങര സ്വദേശിയായ ഭര്‍ത്താവ് രാജഗോപാലിനെ ചെക്ക് കേസ്സില്‍പ്പെടുത്തിയാണ് ഗീതാറാണിയുടെ തട്ടിപ്പ് അരങ്ങേറുന്നത്.
തൃശൂര്‍ സ്വദേശി ജോയിയും ആളുകളെ വലവീശിപിടിക്കാന്‍ ഗീതാറാണിക്ക് വിവിധ സ്റ്റേഷനുകളിലായി 11 കേസുകള്‍ നേരത്തെ നിലവിലുണ്ട്. പുതുതായി 10 ളം കേസ്സുകള്‍ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് ലക്ഷകണക്കിന് പണം നിക്ഷേപിച്ചതായും ഗീതാറാണി വന്‍ തുകയ്ക്ക് സ്വര്‍ണ്ണം വാങ്ങി സൂക്ഷിച്ചിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ തെളിയുമെന്ന് പൊലിസ് അറിയിച്ചു.
ഡി വൈ.എസ്.പി ബിജുമോന്റെ നിര്‍ദേശ പ്രകാരം സി.ഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്.ഐ സതീഷ്‌കുമാര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ക്യഷ്ണകുമാര്‍, ഗോപന്‍, ഷിബു, വനിത സിവില്‍ ഓഫിസര്‍മാരായ ഉഷ, ജനിഷ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇവരെ പിടിക്കൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."