ഓട്ടോയില്‍ ചന്ദനം കടത്തവെ പിടിയിലായ അഞ്ചംഗ സംഘം റിമാന്‍ഡില്‍
നെടുമങ്ങാട്: ഓട്ടോറിക്ഷയില്‍ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ വിതുര പൊലിസ് അറസ്റ്റ് ചെയ്തു. കല്ലാര്‍ അനില്‍ ഭവനില്‍ മണികുട്ടന്‍, നെല്ലിക്കുന്ന് ഭാഗ്യഭവനില്‍ ഭഗവാന്‍ കാണി, നെല്ലിക്കുന്ന് സ്വദേശി മാധവന്‍ കാണി, വിതുര സജ്‌ന മന്‍സിലില്‍ ഷാഫി, ആനപ്പാറ രാധിക ഭവനില്‍ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
കല്ലാറില്‍ നിന്ന് ചന്ദനവുമായി സംഘം തിരിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിതുര പൊലിസ് ഇന്‍സ്‌പെക്ടര്‍ വി. നിജാമിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ച് പോയി. പിന്തുടര്‍ന്ന പൊലിസ് പേപ്പാറ റോഡില്‍ കാലന്‍ കാവ് ചപ്പാത്തില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. മൂന്ന് ചാക്കുകളിലായി കഷണങ്ങളാക്കി സൂക്ഷിച്ച ചന്ദനം വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു.
ഇതിന് 50 കിലോയോളം തൂക്കമുണ്ട്. പ്രതികള്‍ സമാന കേസില്‍ നേരത്തേയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. തമിഴ്‌നാട് അതിര്‍ത്തി വനങ്ങളില്‍ നിന്ന് ചന്ദനം മോഷ്ടിച്ച് കല്ലാര്‍ വഴി കടത്തുന്ന സംഘങ്ങള്‍ കര്‍ശന നിയമ നടപടികളെ തുടര്‍ന്ന് ഏറെ നാളായി നിര്‍ജീവമായിരുന്നു. ഇത്തരം സംഘങ്ങള്‍ വീണ്ടും സജീവമായതിന്റെ സൂചനയാണ് അറസ്റ്റ്.
പ്രതികളെ റിമാന്‍ഡ് ചെയ്തു. സി.പി.ഒമാരായ നിധിന്‍, ഷിബു, റോബര്‍ട്ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."