മെഡിക്കല്‍കോളജ് പരിസരത്ത് മാലിന്യക്കൂമ്പാരം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ ബ്ലഡ്ബാങ്കിനും ഒ.പിക്കും ഇടയിലുള്ള ഭാഗത്ത് മാലിന്യക്കൂമ്പാരം.
തലസ്ഥാനജില്ലയില്‍ ഡങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചപ്പനി വ്യാപിക്കുമ്പോഴാണ് ആയിരക്കണക്കിന് രോഗികള്‍ ചികിത്സതേടിയെത്തുന്ന മെഡിക്കല്‍കോളജ് ആശുപത്രി പരിസരത്ത് ജീവനക്കാര്‍തന്നെ മാലിന്യനിക്ഷേപം നടത്തുന്നത്. ഭക്ഷണാവശിഷ്ടങ്ങളാണ് പോളിത്തീന്‍ കവറുകളിലാക്കി ഒ.പിക്കു സമീപത്തെ ഭാഗത്ത് കൊണ്ടുതള്ളിയിരിക്കുന്നത്.
മാലിന്യക്കൂമ്പാരത്തില്‍നിന്ന് ആഹാരം തേടിയെത്തുന്ന തെരുവുനായ്ക്കള്‍ രാപ്പകലില്ലാതെ ഇവിടം താവളമാക്കുന്നു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇവ ഭീഷണിയും സൃഷ്ടിക്കുന്നു. ഇതിനുപരിസരത്ത് സൗജന്യഭക്ഷണവിതരണം ഉള്ളതിനാല്‍ പൊതുജനങ്ങള്‍ വാങ്ങി അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതും ഇതിനുസമീപത്തു തന്നെ.
ഡോക്ടര്‍മാര്‍ കടന്നുപോകുന്ന ഭാഗത്തുതന്നെയാണ് ഈ മാലിന്യക്കൂമ്പാരം. അവര്‍ ഇതു കണ്ടഭാവം നടിക്കുന്നുമില്ല. ബ്ലഡ്ബാങ്കിനും എം.ആര്‍.ഐക്കുംമുന്നിലുമായി നൂറുകണക്കിന് രോഗികളാണ് രോഗനിര്‍ണയ ടെസ്റ്റുകള്‍ക്ക് ഇവിടെയെത്തുന്നത്. പോളിത്തീന്‍കവറുകളിലാക്കിയ മാലിന്യം കുന്നുകൂടി കിടക്കുന്നതിനാല്‍ മറ്റു മാലിന്യങ്ങള്‍ ആരുമറിയാതെ ഇവിടെ നിക്ഷേപിക്കാനാകും. മഴ പെയ്യുന്നതോടെ മാലിന്യത്തില്‍ വെള്ളം ഇറങ്ങി മലിനജലം പരക്കുന്നു.
ഇതു പകര്‍ച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നു. രോഗികള്‍ക്കു മാതൃക കാട്ടേണ്ട ഡോക്ടര്‍മാര്‍ അവരുടെ വാഹനം പാര്‍ക്ക് ചെയ്തിട്ടു പോകുന്നത് മാലിന്യക്കൂമ്പാരത്തിനു സമീപമാണ് എന്നതാണ് മറ്റൊരു വിരോധാഭാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."