എസ്.എം.എഫ് ശില്‍പശാല
കോഴിക്കോട്: സമസ്ത കേരളാ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പാരന്റിങ് കോഴ്‌സിന്റെ പുതുക്കിയ മൊഡ്യൂളുകളുടെ വിശദീകരണത്തിന് വേണ്ടി കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുത്ത 110 ആര്‍.പി മാര്‍ക്ക് ശില്‍പശാല നടത്തി. എ.കെ ആലിപ്പറമ്പ് അധ്യക്ഷനായി. ഒന്നാം മൊഡ്യൂള്‍ അബ്ദുല്‍ ഹക്കീം വാഫിയും രണ്ടാം മൊഡ്യൂള്‍ ശബീര്‍ റഹ്മാനിയും മൂന്നാം മൊഡ്യൂള്‍ ജഅ്ഫര്‍ സ്വാദിഖ് റഹ്മാനിയും നാലും അഞ്ചും മൊഡ്യൂളുകള്‍ ഹകീം മാസ്റ്ററും അവതരിപ്പിച്ചു. സംസ്ഥാനത്തുടനീളം മഹല്ല്, മദ്‌റസാ തലങ്ങളില്‍ സെപ്റ്റംബര്‍-ഡിസംബര്‍ വരെയുള്ള കാലാവധിയില്‍ പാരന്റിങ് കോഴ്‌സ് കാംപയിന്‍ ആചരിക്കും.
എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍, സി.ടി അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂര്‍, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി, അബ്ദുന്നാസിര്‍ കല്ലുരാവി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ഷാജു ഷെമീര്‍ അസ്ഹരി, ഷംസുദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."