കൊയിലാണ്ടി താലൂക്കിലെ ആദ്യ സമ്പൂര്‍ണ ഹോം ഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പന്തലായനി
കോഴിക്കോട്: നൂറോളം വനിതകള്‍ക്ക് പ്രാദേശിക ഉല്പന്നങ്ങളുടെ വിപണനരംഗത്ത് സ്ഥിരവരുമാനം ഉറപ്പുവരുത്തിപന്തലായനി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ ഹോംഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ. ദാസന് എം.എല്‍.എ പ്രഖ്യാപനം നടത്തി.
ജില്ലാ മിഷന് കോഡിനേറ്റര്‍ പി.സി കവിത ആമുഖപ്രഭാഷണം നടത്തി. സമയബന്ധിതമായ പ്രവര്‍ത്തന പരിപാടികളിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു മാസങ്ങളിലായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അത്തോളി, അരിക്കുളം, മൂടാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ഹോം ഷോപ്പുകള്‍ സ്ഥാപിക്കുന്നതിനും അതുവഴി നൂറോളം പേര്‍ക്ക് കുടുംബശ്രീ ഉല്പന്നങ്ങളുടെ വിപണനരംഗത്ത് പുതുതായി തൊഴില്‍ നല്‍കുന്നതിനും ഇതുവഴി കഴിഞ്ഞു. ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ജില്ലയാക്കി മാറ്റുന്നതിന്റെ മുന്നോടിയായാണു പന്തലായനി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ ഹോം ഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ അധ്യക്ഷനായി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് മൊടക്കല്ലൂര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അശോകന് കോട്ട്, ഷീജ പട്ടേരി, സി. രാധ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഗീത കെ.സി, രമണി പി.പി, ഷീജ പി.കെ, അസി. ജില്ലാ മിഷന് കോഡിനേറ്റര്‍മാരായ ടി. ഗിരീഷ് കുമാര്‍, പി.എം ഗിരീഷന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ വിജില, ശൈലജ, മിനി, ജിഷ, ശ്രീലത സംബന്ധിച്ചു. പ്രസാദ് കൈതക്കല്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."