HOME
DETAILS

ഭരണഘടനാതത്വങ്ങളെ കേന്ദ്രം തകര്‍ത്തെറിയുന്നു: എസ്.വൈ.എസ്

  
backup
August 28 2019 | 20:08 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

 

വാണിയംകുളം(പാലക്കാട്) : ദേശീയ നേതാക്കളും രാജ്യസ്‌നേഹികളും കാലമിത്രയും കാത്തുസൂക്ഷിച്ച ലോകത്തെ ഏറ്റവും മാതൃകായോഗ്യമായ ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളെ പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് കുറ്റപ്പെടുത്തി. പുതിയ നിയമങ്ങളും ഭരണഘടനാഭേദഗതികളും രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പിന്നോക്കവിഭാഗങ്ങളെയും ദ്രോഹിക്കുന്നതാണ്. ഇതിന്റെ തെളിവാണ് മുസ്‌ലിം സമുദായത്തെ ഉന്നംവയ്ക്കുന്ന മുത്വലാഖ് പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്നതെന്നും കൗണ്‍സില്‍ യോഗം വിലയിരുത്തി. ഇന്ത്യയുടെ ബഹുസ്വരതയും ഐക്യവും സമാധാനാന്തരീക്ഷവും ഇല്ലാതാക്കാന്‍ ഫാസിസ്റ്റുകളുടെ പിന്തുണയോടെ ഭരണാധികാരികള്‍ ശ്രമിക്കുകയാണ്. ഈ വിഷയത്തില്‍ നിസംഗത കൈവെടിഞ്ഞ് രാജ്യസ്‌നേഹികളായ മുഴുവന്‍ കക്ഷികളും മുന്നോട്ടു വരണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വാണിയംകുളം മാനു മുസ്‌ലിയാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടന്ന കൗണ്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഉണ്ണീന്‍കുട്ടി ഫൈസി പതാക ഉയര്‍ത്തി. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളില്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്,നാസര്‍ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, എ.എം പരീത് എറണാകുളം, സലീം എടക്കര ക്ലാസെടുത്തു.
സമാപന സെമിനാറില്‍ ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷനായി. കെ.എ റഹ്മാന്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി. സൈതലവി ദാരിമി കെ.ടി. കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബൂബക്കര്‍ ബാഖവി മലയമ്മ, ശറഫുദ്ദീന്‍ വെണ്‍മേനാട്, നിസാര്‍ പറമ്പന്‍, കെ.മമ്മി ഹാജി വാണിയംകുളം, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അലവി ഫൈസി കുളപ്പറമ്പ്, സി.എച്ച് മഹ്മൂദ് സഅദി, സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം, പി.എം യൂസഫ് പത്തിരിപ്പാല, ഹസന്‍ആലംകോട്, ശാഹുല്‍ഹമീദ് മേല്‍മുറി സംബന്ധിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago